പോലീസ് കസ്റ്റഡിയിലുള്ള മോഷണക്കേസ് പ്രതികള്‍, കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു.

കൊല്ലം: മോഷണക്കേസ് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കൊല്ലം കടയ്ക്കല്‍ ചെറുകുളത്ത് വച്ചാണ് സംഭവം.ആയൂബ് ഖാൻ, സെയ്താലി എന്നിവരാണ് രക്ഷപ്പെട്ടത്. അച്ഛനും മകനും ആണ് പ്രതികള്‍. തിരുവനന്തപുരം പാലോട് പോലീസ് പ്രതികളെ വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു.

കൊല്ലത്ത് വച്ച്‌ ഡ്രൈവർക്ക് ഫോണ്‍ വന്നു. സംസാരിക്കാന്‍ വേണ്ടി വണ്ടിയൊതുക്കി പുറത്തേക്കിറങ്ങുകയും ചെയ്തു. ഇതിനിടെയാണ് പ്രതികള്‍ ഓടിപ്പോയത്.

കൈ വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.

spot_img

Related Articles

Latest news