കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു; കോഴിക്കോട്ട് 14കാരന് ഗുരുതര പരിക്ക്.

കോഴിക്കോട്: വളയം കുറുവന്തേരിയില്‍ ഗൃഹപ്രവേശനത്തിന് എത്തിയ 14-കാരന് അക്രമണത്തില്‍ ഗുരുതര പരിക്ക്. കല്ലാച്ചി പയന്തോങ്ങ് സ്വദേശി നാദ്ല്‍ (14) നാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗൃഹപ്രവേശന ചടങ്ങില്‍ മറ്റൊരു കുട്ടിയുമായി ഉണ്ടായ വാക്കേറ്റം സംഘർഷത്തില്‍ അവസാനിക്കുകയായിരുന്നു. വിഷയം പുറത്തുള്ളവർ ഏറ്റെടുത്തതോടെയാണ് സംഘർഷത്തില്‍ കലാശിച്ചത്. ക്രൂര മർദനമേറ്റ നാദ്‌ലിന്റെ മൂക്കിനാണ് ഗുരുതര പരിക്കേറ്റത്.

നാദ്‌ലിനെ ആദ്യം നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് വടകര ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

spot_img

Related Articles

Latest news