മുക്കം: സമൂഹത്തിനും വിദ്യാലയത്തിനും അനന്യസേവനം ചെയ്ത അധ്യാപികമാരെ ആദരിച്ച് സൗത്ത് കൊടിയത്തൂർ യൂണിറ്റ് എം.ജി.എം ‘ഗുരുശ്രേഷ്ഠർക്ക് സ്നേഹാദരം’ സംഘടിപ്പിച്ചു.
പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഹസ്ന ജാസ്മിൻ അധ്യക്ഷത വഹിച്ചു. പി.സി. അബൂബക്കർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
നഫീസ ബാപ്പുട്ടി, സാജിത സി., സജിന പി.എം., ജമീല ചേറ്റൂർ, ജുറൈന പി.പി., തസ്നി ബാനു, സൽമാബി, നജില എൻ.കെ., സജിന വി., ആരിഫ പി.സി., നഫീസ മലിക്ക്, മുബഷീറ എൻ.കെ., സുബൈദ എ.പി. എന്നിവർ സംസാരിച്ചു.
ആദരിക്കപ്പെട്ടവർ: സി.ബി. ശാന്തമ്മ, ഉമൈബാൻ ബീഗം, വി. ഉമ്മാച്ച, കിളിക്കോട്ടിൽ സക്കീന, കെ.പി. ആയിഷ കുട്ടി, സുബൈദ സി.എച്ച്., മറിയം കെ., പി.കെ. റസിയ, ഹസീന അൻവർ, സാറ സത്താർ, എൻ.കെ. റുക്കിയ, എ. ഫാത്തിമ, ഇ. മൈമൂന, ഇ. മറിയം, കെ. സൈനബ, ജമീല എം.ടി., മൈമൂന കോട്ടമ്മൽ, ആമിന കുട്ടി, എ. ഖദീജ, സോഫിയ എന്നിവർ.
വിദ്യാഭ്യാസ രംഗത്തെ സമർപ്പിത സേവനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള ചടങ്ങ് ഹൃദയസ്പർശിയായി മാറി.