ഹുറൂബ് തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം: ലെവി പുതിയ തൊഴിലുടമ നൽകണം.

റിയാദ്: ഹുറൂബ് തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിനായി ഇനി മുതൽ ലെവി തുക പുതിയ തൊഴിലുടമ നിർബന്ധമായും നൽകണമെന്ന നിർദേശവുമായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം. തൊഴിൽ അവകാശ സംരക്ഷണവും വിപണി കൂടുതൽ ആകർഷകമാക്കലും ലക്ഷ്യമിട്ടാണ് തീരുമാനം.

ഖിവ (Qiwa) പ്ലാറ്റ്‌ഫോം വഴി ഹുറൂബ് ആക്കപ്പെട്ട തൊഴിലാളികൾക്ക് സ്പോൺസർഷിപ്പ് മാറ്റി പദവി ശരിയാക്കാനുള്ള അവസരം നൽകപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 18 മുതലാണ് നടപടി ആരംഭിച്ചത്. പുതിയ മാനദണ്ഡപ്രകാരം, പുതിയ സ്‌പോൺസറുടെ കീഴിലേക്ക് മാറുന്ന തൊഴിലാളിയുടെ ലെവി തുക പുതിയ തൊഴിലുടമയാണ് അടയ്ക്കേണ്ടത്.

തൊഴിൽ കരാർ അവകാശങ്ങൾ സംരക്ഷിക്കൽ, തൊഴിൽ വിപണിയിലെ നിയമപാലന നിലവാരം ഉയർത്തൽ, തൊഴിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയ്ക്കാണ് നടപടി ലക്ഷ്യമിടുന്നത്. ഹുറൂബ് ആക്കപ്പെടുന്നതിനോ കരാർ അവസാനിക്കുന്നതിനോ മുൻപ് തൊഴിലാളി സൗദിയിൽ തുടർച്ചയായി 12 മാസം ചിലവഴിച്ചിരിക്കണമെന്ന വ്യവസ്ഥയും നിലനിൽക്കും.

നിയമത്തിൽ വന്ന മാറ്റം മലയാളികളടക്കം പ്രവാസികൾക്ക് ഏറെ ഗുണകരമായിരിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

spot_img

Related Articles

Latest news