റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) ഓണാഘോഷവും കുടുംബ സംഗമവും നടത്തി. എക്സിറ്റ് 16 സുൽത്താന ഇസ്ത്തറാഹിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകരും കുടുംബാഗങ്ങളും സംബന്ധിച്ചു.
വൈകിട്ട് നടന്ന കുടുംബ സംഗമം മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി ഉമ്മർ മുക്കം ചടങ്ങ് ഉൽഘാടനം ചെയ്തു. ഭാരവാഹികളായ അഷ്റഫ് മേച്ചേരി, ജബ്ബാർ കക്കാട്, ഫൈസൽ കക്കാട്, യൂസഫ് പി.പി, മുഹമ്മദ് കൊല്ലളത്തിൽ, സാദിഖ് സി.കെ,സലാം പേക്കാടൻ, അഫീഫ് കക്കാട് തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും,ട്രഷറർഫൈസൽ എ.കെ നന്ദിയും പറഞ്ഞു.
കുട്ടികൾക്കും മുതിർന്നവർക്കുമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഹാറൂൺ കാരക്കുറ്റി, അലി പേക്കാടൻ, നാസർ പുത്തൻ, റഫീഖ് എരഞ്ഞിമാവ്, ഷംസു കക്കാട്, റസാഖ് കക്കാട്, നിയാസ് ഒ.പി, ജലീൽ കക്കാട്, നൗഷാദ് കുയ്യിൽ തുടങ്ങിയവർ സമ്മാനിച്ചു.
തുടർന്ന് സത്താർ മാവൂരിന്റെ നേതൃത്വത്തിൽ നടന്ന ഗാന വിരുന്നിൽ ഹാരിസ് പട്ടുറുമാൽ,ആബിദ് പൊന്നാനി, കബീർ എടപ്പാൾ, രാജി തിരുവനന്തപുരം തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
ഷാജു കെ.സി, സഫറുള്ള കൊടിയത്തൂർ,ഷമീൽ കക്കാട്, അസീസ് ടി.പി, മുനീർ കക്കാട്, മുജീബ് കണക്കഞ്ചേരി, വിനോദ് നെല്ലിക്കാപറമ്പ്, നസീർപി.പി,ഷംസു പിവി, നാസർ ഗോശാലക്കൽ, ഫറാസ്, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.