പലസ്തീൻ ഐക്യദാര്‍ഢ്യം: മൈം ഷോ പൂര്‍ത്തിയാകും മുമ്പ് കര്‍ട്ടൻ താഴ്ത്തി; കാസര്‍കോട് സ്കൂള്‍ കലോത്സവം നിര്‍ത്തിവെച്ചു.

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മൈം അവതരിപ്പിച്ചതിന്റെ പേരില്‍ സ്കൂള്‍ കലോത്സവം നിർത്തിവെച്ചു.കാസർഗോഡ് കുമ്പള ഗവണ്‍മെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.മൈം അവസാനിക്കുന്നതിന് മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തി എന്നാണ് ആരോപണം.ഇന്നലെയാണ് പലസ്തീന് ഐക്യദാർഢ്യം വിഷയമാക്കി വിദ്യാർഥികള്‍ മൈം അവതരിപ്പിച്ചത്. പ്ലസ് ടൂ വിദ്യാര്‍ഥികളാണ് മൈം അവതരിപ്പിച്ചത്. എന്നാല്‍ പരിപാടി ആരംഭിച്ച്‌ രണ്ടര മിനിറ്റ് ആയപ്പോഴേയ്ക്കും അധ്യാപകര്‍ കര്‍ട്ടനിടുകയായിരുന്നു.

എന്നാല്‍ അധ്യാപകർ കർട്ടനിട്ടെങ്കിലും വിദ്യാർഥികള്‍ വേദിയ്ക്ക് പുറത്ത് മൈം അവതരിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇന്നലെ ആറ് മണിക്ക് നടന്ന സംഭവത്തില്‍ കര്‍ട്ടനിട്ട ഉടന്‍ തന്നെ മറ്റെല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായും അറിയിപ്പ് നല്‍കി. ഇന്നും കലോത്സവം തുടരേണ്ടതായിരുന്നു. എന്നാല്‍ ഇന്ന് പരിപാടി നടന്നില്ല. സംഭവത്തില്‍ എംഎസ്‌എഫ് കുമ്പള സ്കൂളില്‍ പ്രതിഷേധവുമായെത്തി. PTA യോഗത്തിലാണ് പ്രതിഷേധം നടക്കുന്നത്. വിഷയത്തില്‍ സ്കൂളിലെ അധ്യാപകർ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

spot_img

Related Articles

Latest news