വിദേശത്ത് നിന്ന് വരുന്നവർക്ക് എയർ പോർട്ടുകളിൽ വീണ്ടും പി സി ആർ ടെസ്റ്റ് നടപടി പിൻവലിക്കണം:ഗ്ലോബൽ കെ എം സി സി

രാമനാട്ടുകര :  ഇന്ത്യൻ എയർപോർട്ടുകളിൽ ഇറങ്ങുന്ന വിദേശയാത്രക്കാർക്ക് സർക്കാർ ഏർപ്പെടുത്തിയ രണ്ടാമതും പി സി ആർ ടെസ്റ്റ് നിർബന്ധമാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് രാമനാട്ടുകര മുനിസിപൽ ഗ്ലോബൽ കെ എം സി സി പ്രവർത്തകയോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു. പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നതോടെ പ്രവാസി യാത്രക്കാർ ആശങ്കയിലാണ്

ഫെബ്രവരി 23 മുതൽ നിയമം പ്രാബല്യത്തിൽ വന്നതോടെ നാട്ടിൽ ഇറങ്ങുന്ന പ്രവാസികൾക്ക് ഇനി പി സി ആർ നെഗറ്റീവ് ടെസ്റ്റ് റിസൽറ്റും മോളിക്യുലാർ ടെസ്റ്റും നിർബന്ധമായിരിക്കുകയാണ്.

പി സി ആർ ടെസ്റ്റ്‌ ചാർജ്ജിനു പുറമെ നാട്ടിലെത്തുന്ന സമയം എയർപോർട്ടിൽ വെച്ച് നടത്തുന്ന മോളിക്യുലാർ ടെസ്റ്റിനുള്ള തുകയും യാത്രക്കാർ സ്വന്തം പോക്കറ്റിൽ നിന്നും നൽകേണ്ടി വരുമെന്നത് പ്രവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കും. കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾക്കായിരിക്കും ഇത് വലിയ തിരിച്ചടിയാകുക.

അതേ സമയം പുതിയ നിബന്ധനകളും മറ്റും കാരണമായി പല പ്രവാസികളും നാട്ടിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര മാറ്റി വെക്കാൻ നിർബന്ധിതരാവുകയാണ്.

നാട്ടില്‍ ജാഥയും സമരങ്ങളും നിയന്ത്രണങ്ങളില്ലാതെ തുടരുമ്പോഴാണ് പ്രവാസികളുടെ മടക്കത്തിന് നിബന്ധനയേറുന്നത് .

72 മണിക്കൂർ സമയപരിധിയിലുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം കൈയ്യില്‍ വച്ച് ഇരുപത്തിനാല് മണിക്കൂര്‍ തികയുന്നതിനു മുമ്പ് നാട്ടിലെത്തിയാല്‍ വീണ്ടും കാശ്കൊടുത്തു പിരശോധന നടത്തുന്നത് എന്തിനാണെന്നാണ് മനസ്സിലാവാത്തത്. സാമ്പത്തിക പോരാട്ടവുമായി വിദേശത്ത് നിന്ന് മടങ്ങിവരുന്ന യാത്രകാര്‍ക്ക് ഇത് അധിക ഭാരമാണ്. കൊവിഡ് മൂലം ജോലി നഷ്ടമായവര്‍, ശമ്പളം വെട്ടികുറച്ചവര്‍, ബിസിനസ് പരാജയം മൂലം പ്രതിസന്ധിയിലായവര്‍ അങ്ങനെ ഭൂരിഭാഗം പേരും സാമ്പത്തികമായി വളരെ മോശം അവസ്ഥയിലാണ്. അതിനാല്‍ വിമാനതാവളത്തിലെ പണമടച്ചുള്ള പിസിആര്‍ പരിശോധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണ മെന്നും യോഗം ആവശ്യപ്പെട്ടു.

എല്ലാ കൊവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥകളും സമരങ്ങളും കൊടുമ്പിരികൊള്ളുമ്പോള്‍ രോഗവ്യാപന നിരക്ക് കുറഞ്ഞ ഗള്‍ഫില്‍ നിന്നും വ്യാപന നിരക്ക് കൂടുതലുള്ള നാട്ടിലേക്ക് വന്ന നെഗറ്റീവ് റിസൽട്ട് കയ്യിലുള്ള

പ്രവാസി യാത്രക്കാർക്ക് വീണ്ടും സാമ്പത്തികവും ,സമയനഷ്ടവും അടിച്ചേൽപ്പിക്കുന്ന ഈ നടപടി പുന:പരിശോധിക്കണമെന്നും ഗ്ലോബൽ കെ.എം സി സി കേന്ദ്ര-സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു.

ഗ്ലോബൽ കെ എം സി സി മുൻസിപ്പൽ പ്രസിഡണ്ട് ഹനീഫ പാണ്ടികശാല അധ്യക്ഷനായി .ജനറൽ സെക്രട്ടറി ഉസ്മാൻ പാഞ്ചാള സ്വാഗതം പറഞ്ഞു. ഓർഗനൈസിങ്ങ് സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി പ്രമേയം അവതരിപ്പിച്ചു.അശ്റഫ് കൊങ്ങയിൽ, കെ.അബ്ദുറഹ്മാൻ പരുത്തിപ്പാറ , കുഞ്ഞോയി കോടമ്പുഴ ,മനാഫ് കളരിക്കൽ , സംസാരിച്ചു

spot_img

Related Articles

Latest news