ഒഐസിസി റിയാദ് ഓണാഘോഷം: നറുക്കെടുപ്പ് വിജയികൾക്കും പ്രവർത്തന മികവിനുള്ള ബഹുമതികളും വിതരണം നടത്തി.

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷം 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനവും പ്രവർത്തന മികവിനുള്ള സർട്ടിഫിക്കറ്റ് വിതരണവും ബത്ഹ സബർമതിയിൽ നടത്തി.

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് അധ്യക്ഷനായ ചടങ്ങ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ഉദ്‌ഘാടനം ചെയ്തു.
സോന ജ്വല്ലറി സമ്മാനിച്ച ഒന്നാം സമ്മാനം നേടിയ സഫാന നിഷാദിന് മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് സമ്മാനം നൽകി.
രണ്ടാം സമ്മാനം നേടിയ ഷഫാദ് അത്തോളിക്ക് മീഡിയ കൺവീനർ അഷ്റഫ് മേച്ചേരി, മൂന്നാം സമ്മാനം നേടിയ കബീർ മലാസിന് ജനറൽ സെക്രട്ടറി നിഷാദ് ആലംങ്കോട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

വിജയികളെ ആശംസിച്ച് മുൻ പ്രസിഡന്റുമാരായ കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, നാഷണൽ കമ്മിറ്റി ഭാരവാഹികളായ റഹ്മാൻ മുനമ്പത്ത്, സലീം അർത്തിയിൽ എന്നിവർ സംസാരിച്ചു.

സംഘടനാ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റുകൾ ഫൈസൽ ബാഹസ്സൻ, ബാലു കുട്ടൻ, സജീർ പൂന്തുറ, സക്കീർ ദാനത്ത്, റഫീഖ് വെമ്പായം, ഹക്കീം പട്ടാമ്പി, ജോൺസൺ മാർക്കോസ്, നാദിർഷാ റഹ്മാൻ എന്നിവർ വിതരണം ചെയ്തു.

വൈസ് പ്രസിഡന്റ് ഷുക്കൂർ ആലുവ ആമുഖപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി സ്വാഗതവും ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും രേഖപ്പെടുത്തി.

പരിപാടിയുടെ വിജയത്തിനായി ഹാഷിം ചിയാംവെളി, അൻസായി ഷൗക്കത്ത്, മൊയ്തീൻ മണ്ണാർക്കാട്, സന്തോഷ് വിളയിൽ, തൽഹത്ത് തൃശൂർ, ഹാഷിം പാപ്പിനശ്ശേരി, സൈനുദ്ധീൻ വെട്ടത്തൂർ, അബ്ദുൽ ഖാദർ കണ്ണൂർ, ജലീൽ തിരൂർ, ഗഫൂർ തൃശൂർ, നന്ദകുമാർ പത്തനംതിട്ട തുടങ്ങിയവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news