കോഴിക്കോട്: പ്രശസ്ത കവിയും സാഹിത്യകാരനുമായ കൂമ്പാറ ബേബി (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കൃസ്തീയ ഭക്തിഗാനങ്ങളുൾപ്പെടെ നിരവധി ഗാനങ്ങളുടെയും നാടകങ്ങളുടേയും രചയിതാവാണ് അദ്ദേഹം.
സംസ്കാരം:
സംസ്കാര ശുശ്രൂഷകൾ ഇന്ന്, ബുധനാഴ്ച (08-10-2025) നടക്കും. ഉച്ചയ്ക്ക് 01:30-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം വൈകുന്നേരം 03:00-ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ സംസ്കാരം നടത്തും.
അതിന് മുന്നോടിയായി ഉച്ചയ്ക്ക് 02:00 മണി മുതൽ 03:00 മണി വരെ പുഷ്പഗിരി പള്ളിയിൽ പൊതുദർശനത്തിന് വെക്കും.
കുടുംബം:
ഭാര്യ: മഞ്ഞപ്പള്ളിൽ കുടുംബാംഗമായ ലീലാമ്മ.
മക്കൾ: ഫാദർ ലിബിൻ (അസി. വികാരി, അരുവിത്തുറ സെൻ്റ് ജോർജ് പള്ളി), ലിബിന (കോട്ടക്കൽ).
മരുമകൻ: ഷിജു കുഴികണ്ടത്തിൽ.