കൊച്ചിയിലെത്തുന്ന മെസിയെ കാണാൻ 50 ലക്ഷം: വിവിഐപി പാക്കേജിന് ഒരു കോടി, ടിക്കറ്റ് വില 5000 മുതല്‍

കൊച്ചി: സൂപ്പർ താരം ലയണല്‍ മെസി അണിനിരക്കുന്ന അർജന്റീന ടീമിന്റെ കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ പുറത്ത്.5000 രൂപ മുതല്‍ 50 ലക്ഷം വരെയാണ് ടിക്കറ്റ് നിരക്കെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മൂന്ന് പേരടങ്ങുന്ന വിവിഐപി പാക്കേജിന് ഒരു കോടി രൂപ നല്‍കണമെന്നും പുറത്തുവന്ന റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. വിവിഐപി ടിക്കറ്റുകള്‍ പരിമിത എണ്ണം മാത്രമാണ് വിതരണം ചെയ്യുകയെന്നാണ് സൂചന. എന്നാല്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ച്‌ ഔദ്യോഗിക വിവരങ്ങള്‍ സ്‌പോണ്‍സർമാർ പുറത്തുവിട്ടിട്ടില്ല.

നവംബർ 10 മുതല്‍ 18 വരെയുള്ള തീയതികളിലാണ് മെസി അടങ്ങുന്ന അർജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിനെത്തുന്നത്. കേരളത്തിന് പുറമേ അംഗോളയിലും അർജന്റീന കളിക്കും. അതേസമയം മെസ്സിപ്പടയുടെ എതിരാളികളെ സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല. ഒക്ടോബറില്‍ അമേരിക്കയിലാണ് അർജന്റീന ടീം കളിക്കുന്നത്. മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുക്കമാണ് മെസി കേരളത്തിലേക്കെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകുന്നത്.

spot_img

Related Articles

Latest news