മുക്കം ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ കുമാരനെല്ലൂർ ജി എൽ പി സ്കൂൾ ജേതാക്കൾ : കാരമൂലയിൽ ആഹ്ലാദ പ്രകടനം .

കാരമൂല: മുക്കം ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ കുമാരനെല്ലൂർ ഗവ. എൽ പി സ്കൂൾ ഓവറോൾ സെക്കൻ്റ് കരസ്ഥമാക്കി. ശാസ്ത്ര-ഗണിത – പ്രവൃത്തി പരിചയ മേളകളിലും ഈ വിദ്യാലയം മികച്ച വിജയം നേടി.

വിജയാഘോഷത്തിൻ്റെ ഭാഗമായി കാരമൂല അങ്ങാടിയിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ആഹ്ലാദ പ്രകടനം നടത്തി.

അനുമോദന ചടങ്ങ് പിടിഎ പ്രസിഡൻ്റ് അഖിലേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടി കെ ജുമാൻ അധ്യക്ഷത വഹിച്ചു. കെ രസ്ന, ഷഹാന , ബിജുല, സ്കൂൾ ലീഡർ ഷിയ ഫാത്തിമ, പ്രേമി,ഷാലിമാർ ആശംസകൾ നേർന്നു.സീനിയർ അസി. ഫൗസിയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിത നന്ദിയും പറഞ്ഞു.

ഹർഷ,അർച്ചന, പ്രസ്ത, ധന്യ, ഖൈറുന്നീസ, സ്മിത, മെഹബൂബ ,റബീബ്, സാജിത , ശ്രീജയ , നഫീസ എന്നിവർ നേതൃത്വം നൽകി.

 

spot_img

Related Articles

Latest news