കുറ്റക്കാരായ പോലീസുകാരെ സസ്പെൻഡ് ചെയ്യുക; ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പൊലീസ് നടപടിയിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു

റിയാദ്:
വടകര എം.പി. ഷാഫി പറമ്പിൽക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി രംഗത്തെത്തി. പേരാമ്പ്രയിൽ നടന്ന പൊലീസിന്റെ നരനായാട്ടിനെതിരെ ബത്ഹ സബർമതിയിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

പോലീസ് അധികാരദുരുപയോഗത്തിന്റെ ഭീകര ഉദാഹരണമായ ഈ സംഭവത്തിൽ പങ്കെടുത്ത പോലീസുകാരെ ഉടൻ സസ്പെൻഡ് ചെയ്യുകയും, അവരുടെ പേരിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.

സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നു അധ്യക്ഷനായ പരിപാടി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. എൽ. കെ. അജിത്ത് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ കുഞ്ഞി കുമ്പള, അബ്‌ദുള്ള വല്ലാഞ്ചിറ, യഹിയ കൊടുങ്ങലൂർ, അസ്കർ കണ്ണൂർ, സലീം അർത്തിയിൽ, രഘുനാഥ് പറശ്ശിനിക്കടവ്, അമീർ പട്ടണത്ത്, സെയ്ഫ് കായകുളം, ജോൺസൺ മാർക്കോസ്, സന്തോഷ് കണ്ണൂർ, സിജോ വയനാട്, ഷിഹാബ് കരിമ്പാറ, മാത്യു ജോസഫ് എറണാകുളം, ഷാജി മഠത്തിൽ, മജു കോഴിക്കോട്, അൻസായ് ഷൗക്കത്ത്, സൈനുദ്ധീൻ വെട്ടത്തൂർ, അലക്സ് കൊല്ലം, വൈശാഖ് അരൂർ എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും ജനറൽ സെക്രട്ടറി സക്കിർ ദാനത്ത് നന്ദിയും രേഖപ്പെടുത്തി.

പ്രതിഷേധത്തിന്റെ അവസാനം പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പൊലീസിന്റെ അധികാരദുരുപയോഗത്തിനെതിരെ ശക്തമായ സന്ദേശം ഉയർത്തി. നാസർ മാവൂർ, ജംഷാദ് ചെറുവണ്ണൂർ, സൈനുദ്ധീൻ വല്ലപ്പുഴ, ഷംസീർ പാലക്കാട്, ജംഷി കാരകുന്നു, ഹരീന്ദ്രൻ കണ്ണൂർ, മുനീർ കണ്ണൂർ, ഹാഷിം കണ്ണൂർ, സുജിത് കണ്ണൂർ, അബ്ദുൽ ഖാദർ കണ്ണൂർ, ജോസഫ് കോട്ടയം, സൈത് മുഹമ്മദ് മണ്ണാർക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news