കണ്ണൂരില്‍ ഇടിമിന്നലേറ്റ് ചെങ്കല്‍ തൊഴിലാളികളായ 2 പേര്‍ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു

കണ്ണൂർ: കണ്ണൂരില്‍ മിന്നലേറ്റ് അസം സ്വദേശികളായ രണ്ടു പേർ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കല്‍ ക്വാറിയിലാണ് സംഭവം.ക്വാറി തൊഴിലാളികളായ ആസാം സ്വദേശികളാണ് മരിച്ചത്. മിന്നലേറ്റ് പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേ സമയം മലപ്പുറം കൊണ്ടോട്ടിയിലും രണ്ട് പേർക്ക് മിന്നലേറ്റു. എക്കാപറമ്പില്‍ കെട്ടിട നിർമാണത്തിനിടെയാണ് മിന്നലേറ്റത്. കിഴിശേരി സ്വദേശികളായ സിറാജുദ്ദീൻ, അബ്ദുള്‍ റഫീഖ് എന്നിവർക്കാണ് മിന്നലേറ്റ് പരിക്കേറ്റത്.

ഇതില്‍ സിറാജുദ്ദീന്‍റെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അബ്ദുള്‍ റഫീഖിനെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

spot_img

Related Articles

Latest news