നവോദയ ഷിഫ യൂണിറ്റിന് പുതിയ ഭാരവാഹികൾ.

റിയാദ് നവോദയയുടെ ഷിഫ യൂണിറ്റ് സമ്മേളനം വി എസ് അച്യുതാനന്ദൻ (ഷിഫ) നഗറിൽ നടന്നു. സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗം കുമ്മിൾ സുധീർ ഉദ്‌ഘാടനം നിർവ്വഹിച്ചു. അമേരിക്കയ്ക്ക് മുന്നിൽ അടിയറവെയ്ക്കുന്ന വിദേശനയമാണ് ബി ജെ പി സർക്കാർ തുടരുന്നതെന്ന് സുധീർ ആരോപിച്ചു. കേരളത്തിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടാൻ ബോധപൂർവ്വം കേന്ദ്രം നടത്തുന്ന ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് വയനാടിനോട് കാട്ടിയ അവഗണന. സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളെ കുറിച്ചും സുധീർ വിശദീകരിച്ചു. യോഗത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കമലേഷ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ കേന്ദ്ര സർക്കാർ പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കണമെന്നും കേരള മാതൃകയിൽ ആ വകുപ്പ് പ്രത്യേക മന്ത്രിയും പ്രവാസികൾക്കായി ക്ഷേമപദ്ധതികളും ആവിഷ്ക്കരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇസ്രായേൽ ആക്രമണത്തിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുൾപ്പെടെ അടുത്ത കാലത്ത് വിടവാങ്ങിയവർക്ക് അനുശോചനം അർപ്പിക്കുന്ന പ്രമേയം നിഥിനും രക്തസാക്ഷി പ്രമേയം ബിജുവും അവതരിപ്പിച്ചു. യൂണിറ്റ് പ്രവർത്തന റിപ്പോർട്ട് അജിത കുമാറും കേന്ദ്ര കമ്മിറ്റ് റിപ്പോർട്ട് പ്രസിഡണ്ട് വിക്രമലാലും അവതരിപ്പിച്ചു. ഷൈജു ചെമ്പൂര്, അനിൽ മണമ്പൂർ, അബ്ദുൽ കലാം, അനി മുഹമ്മദ്, അയൂബ് കരൂപ്പടന്ന, അനിൽ പിരപ്പൻകോട് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. യോഗം പുതിയ ഭാരവാഹികളേയും തെരഞ്ഞെടുത്തു. അജിത കുമാർ (സെക്രട്ടറി), അനീഷ് (പ്രസിഡന്റ്), ബിജു (ട്രഷറർ). ഫൈസൽ, ഫിറോസ് (വൈസ് പ്രസിഡന്റുമാർ), രാജു മാവേലിക്കര, വിജയൻ ഓച്ചിറ (ജോയിന്റ് സെക്രട്ടറിമാർ) യോഗത്തിന് അജിത കുമാർ സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news