ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകവെ കാര്‍ അപകടം; 20 കാരിക്ക് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരുക്ക്

കാസര്‍കോട്: കുറ്റിക്കോല്‍ ബേത്തൂര്‍പാറയില്‍ കിടപ്പുമുറിയില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ട യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കാര്‍ മറിഞ്ഞു യുവതി മരിച്ചു.യുവതിയുടെ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു. തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമയാണ് (20) മരിച്ചത്.

ഇന്ന് രാവിലെ 8 മണിയോടെയാണ് മഹിമയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് അമ്മ വനജയും സഹോദരന്‍ മഹേഷും ചേര്‍ന്ന് മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാര്‍ പടിമരുതില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മൂന്നുപേരെയും നാട്ടുകാര്‍ കാസര്‍കോട്ട്‌ ചെര്‍ക്കള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. തൂങ്ങിയതാണോ കാര്‍ അപകടമാണോ മഹിമയുടെ മരണകാരണം എന്ന് വ്യക്തമല്ല. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വനജയും മഹേഷും ആശുപത്രിയില്‍ ചികില്‍സയിലാണ്. കാസര്‍കോട്ടെ നുള്ളിപ്പാടിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു മഹിമ

spot_img

Related Articles

Latest news