ബുറൈദ:
അൽ ഖസീം മദ്റസത്തുൽ സഖാഫത്തുൽ ഇസ്ലാമിയ്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മദ്‌റസ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റ് 2025 ഉത്സാഹോജ്ജ്വലമായി സമാപിച്ചു. ബുറൈദ അൽ നഖീൽ ഇസ്തിറാഹയിൽ വച്ച് നടന്ന ഈ ആഘോഷത്തിൽ കിഡ്സ്, സബ്‌ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 150-ൽ കൂടുതൽ വിദ്യാർത്ഥികൾ വിവിധ കലാ-സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്തു.
പ്രവാസി വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകൾ ഉണർത്തുകയും പ്രവാചക തിരുമേനിയുടെ ജീവിതം ആഴത്തിൽ മനസിലാക്കാനുള്ള പ്രചോദനമാകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.
പരിപാടിയോടനുബന്ധിച്ച് ICF റീജിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ജാഫർ സഖാഫി, അബു സ്വാലിഹ് മുസ്‌ലിയാർ, ഫളിൽ ലത്തീഫി അബ്ദുള്ള സകാകർ, ഫൈസൽ ഹാജി നല്ലളം, നൗഫൽ മണ്ണാർക്കാട്, യാസീൻ ഫാളിലി, നവാസ് അൽഹസനി, നൂറുദ്ധീൻ വളാഞ്ചേരി, നിസാം മാമ്പുഴ, സഹൽ മണ്ണാർക്കാട്, റിയാസ് പാണ്ടിക്കാട്, സുഫിയാൻ ഇർഫാനി, മുസ്തഫ തളിപ്പറമ്പ, ശാക്കിർ അരീക്കോട്, മുഹിമ്മാത്ത് അഹ്‌സനി തുടങ്ങിയവർ നേതൃത്വം നൽകി.
മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ മദീന ഗാലറി പ്രേക്ഷകരെ ആകർഷിച്ചു. ആത്മീയതയും സംഗീത താളങ്ങളും മേളിപ്പിച്ച ദഫ് മത്സരത്തോടെയാണ് മീലാദ് ഫെസ്റ്റിന് സമാപനം കുറിച്ചത്.