റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഒരുക്കുന്ന സംഗീത മഹാവിരുന്നായ “ലയാലി റിയാദ്” എന്ന മെഗാ ഇവന്റിന്റെ ലോഗോ പ്രകാശനവും ഔദ്യോഗിക പ്രഖ്യാപനവും റിയാദിലെ മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിൽ വച്ച് ആവേശോജ്ജ്വലമായ ചടങ്ങോടെ നടന്നു.
പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ ആയ ബർക്ക് കമ്പനിയുടെ മാർക്കറ്റിംഗ് മാനേജർ മൻസൂർ അൽ ഒത്തൈബി ലോഗോ പ്രകാശനം നിർവഹിച്ചു. നവംബർ 21-ന് (വെള്ളിയാഴ്ച) റിയാദിലെ തുമാമ റോഡിൽ സ്ഥിതി ചെയ്യുന്ന സാഹെൽ ലാൻഡ് വാട്ടർ തീം പാർക്കിലാണ് ഈ സംഗീത മഹാമേള അരങ്ങേറുന്നത്.
ആർട്ടെക്സ്സ് ഇവന്റ് & എക്സിബിഷൻ കമ്പനിയുമായി സഹകരിച്ചാണ് ഈ സംഗീത വിരുന്ന് ഒരുക്കുന്നത്. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ അനുമതിയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നാട്ടിൽ നിന്ന് എത്തുന്ന പ്രശസ്ത കലാകാരന്മാരായ ഹനാൻ ഷാ, ഈച്ചു, അരവിന്ദ്, കീർത്തന, ശ്വേതാ, രാജ് കലേഷ് (ആങ്കർ), ഷാൻ & ഷാ എന്നിവർ ലൈവ് ഓർക്കസ്ട്രയോടൊപ്പം ലയാലി റിയാദിനെ സംഗീത മാമാങ്കമാക്കി മാറ്റാൻ ഒരുങ്ങുകയാണ്.
പരിപാടിയുടെ ആദ്യ പ്ലാറ്റിനം ടിക്കറ്റ് പാലക്കാട് അസോസിയേഷൻ പ്രതിനിധികൾ, അൽജാബർ ലൗണ്ടറി മാനേജർ ശ്രീ. രാജഗോപാൽ, ജ്യോതി രാജഗോപാൽ എന്നിവർക്ക് നൽകികൊണ്ടും, ഗോൾഡൻ ടിക്കറ്റ് ശ്രീ. സലിം അർത്തിയിലിനും നൽകികൊണ്ട്, ഔപചാരികമായി ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം കുറിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ഷഫീർ പത്തിരിപ്പാല മെഗാ ഇവന്റിന്റെ പ്രഖ്യാപനം നടത്തി പരിപാടിയുടെ പ്രധാന വിവരങ്ങൾ അവതരിപ്പിച്ചു.
ചെയർമാൻ കബീർ പട്ടാമ്പി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുസ്തഫ എടത്തനാട്ടുകാര, കൺവീനർമാരായ ശ്യാം സുന്ദർ, ഷഫീക് പാറയിൽ, ശിഹാബ് കരിമ്പാറ എന്നിവർ പ്രസംഗിച്ചു. ആർട്ടെക്സ്സ് ഇവന്റ് & എക്സിബിഷൻ സിഇഒ മുഹമ്മദ് താഹ ആശംസകൾ അറിയിച്ചു.
അസോസിയേഷൻ സെക്രട്ടറി ജംഷീദ് വാക്കയിൽ സ്വാഗതവും അൻവർ സാദാത്ത് വാക്കയിൽ നന്ദിയും പറഞ്ഞു.
സാറാ ഫഹദ്, പുഷ്പരാജ്, അൻസാർ ക്രിസ്റ്റൽ, മെഹ്റൂഫ് പൂളമെന്ന, നവാസ് ഒപ്പീസ് എന്നിവർ ആശംസകൾ നേർന്നു.
പ്രശസ്ത ഗായകൻ നസീർ മിന്നലേ, ഫ്ലവർസ് ടോപ് ഫെയിം താരാ രഞ്ജിത്ത്, ഇവരോടൊപ്പം പാലക്കാടിന്റെ ഗായകരായായ ശ്യാം സുന്ദർ, മഹേഷ് ജയ്, ഇശൽ ആശിഫ്, എന്നിവരുടെ ആവേശഭരിതമായ സംഗീത റാലി അരങ്ങേറി. പരിപാടി സജിൻ നിഷാൻ നിയന്ത്രിച്ചു.
ഗോൾഡൻ സ്പാരോസ് ഡാൻസ് സ്റ്റുഡിയോ അവതരിപ്പിച്ച കലാസമർപ്പണങ്ങൾ ചടങ്ങിന് നിറം നൽകി.
ബീറ്റ്സ് ഓഫ് റിയാദ് അവതരിപ്പിച്ച നാസിക് ഡോൾ പരിപാടിയുടെ സമാപനം നിറമേകി.
സംഗീതത്തിൻ്റെയും സൗഹൃദത്തിൻ്റെയും ഈ മഹോത്സവം പ്രവാസി സമൂഹത്തിന് ഒരു ഓർമ്മകളാൽ നിറഞ്ഞ ആഘോഷ വേദിയായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.
ഷാജീവ് ശ്രീകൃഷ്ണപുരം,അനസ്, ആഷിക്, ആഷിഫ് ആലത്തൂർ , അഷ്റഫ് അപ്പകാട്ടിൽ, ബാബു പട്ടാമ്പി, വിക്നേഷ്, ഇസാക്, അബൂബക്കർ, മധു, മനു മണ്ണാർക്കാട്, നഫാസ്, അൻസാർ, ഫൈസൽ ബാഹസ്സൻ, ഷഹീർ കൊട്ടേക്കട്ടിൽ, അബ്ദുൽ റൗഫ്, അബ്ദുൽ റഷീദ്, അജ്മൽ, അനീഷ്,
സുബിൻ, സുബീർ, വാസുദേവൻ എന്നിവർ നേതൃത്വം നൽകി.