മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

മലപ്പുറം : മഞ്ചേരിയില്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നടന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ (35) ആണ് മരിച്ചത്. ചാരങ്കാവ് സ്വദേശിയായ മൊയ്തീന്‍ പൊലീസ് കസ്റ്റഡിയില്‍ ആണ്.

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കാടുവെട്ട് തൊഴിലാളികളായ ഇരുവരും ബൈക്കില്‍ ഒരുമിച്ച് ജോലിക്കുപോകുന്നതിനിടെ വാക്കുതര്‍ക്കം ഉണ്ടായി. തര്‍ക്കത്തിനിടെ മൊയ്തീന്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സംഭവ സ്ഥലത്തുതന്നെ പ്രവീണ്‍ മരിച്ചു. പ്രദേശത്ത് രക്തം തളംകെട്ടിക്കിടക്കുന്ന ദൃശ്യങ്ങള്‍ നാട്ടുകാരെ നടുക്കി. വിവരം ലഭിച്ചതോടെ മഞ്ചേരി എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രവീണും മൊയ്തീനും തമ്മില്‍ മുമ്പ് തര്‍ക്കവും വൈരാഗ്യവുമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

spot_img

Related Articles

Latest news