കൂളിമാട് : സൗഹൃദത്തിൻ്റെ പൊൻചരടിൽ കൂളിമാട് സ്നേഹ യാത്രാ സംഘത്തിൻ്റെ വിനോദ യാത്ര. മനസ്സകം സ്വതന്ത്രമാക്കിയും ജീവിത സംഘർഷങ്ങളിൽ
ആശ്വാസം നേടിയുമാണ് കൂളിമാട് സ്നേഹ യാത്രാ സംഘം നാലാം തവണയും സൗഹൃദ വിനോദയാത്ര നടത്തിയത്. തൊഴിൽ പിരിമുറുക്കവും ചുറ്റുപാട് പിടിമുറുക്കിയ ഭാരവും പാകപ്പെടുത്തുക ലക്ഷ്യത്തിലാണ് പ്രായാന്തരത്തിലുള്ള ഒരു പറ്റം സഞ്ചാര പ്രേമികൾ ചേർത്തു
പിടിക്കലിൻ്റെ പൊൻ ചരട് പിരിച്ചത്.വിനോദ സഞ്ചാര കേന്ദ്രങ്ങളായ കരിയാത്തൻ പാറ, തോണിക്കടവ്, പെരുവണ്ണാമുഴി ഡാം, അകലാപ്പുഴ ബോട്ട് യാത്ര,ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജ് എന്നിവിടങ്ങളാണ് ഈ സംഘം കാണാനും ആസ്വദിക്കാനുമെത്തിച്ചേർന്നത്. അകലാപ്പുഴ ബോട്ട് യാത്രയിൽ ജീവിതാനുഭങ്ങൾ ഓർത്ത് കണ്ണീർ വാർക്കുകയും ഹൃദ്യമായവ പങ്കുവെച്ചും സർഗാത്മകത അവതരിപ്പിച്ചും സഹയാത്രികരെ ആനന്ദിപ്പിക്കുകയും ചെയ്തത് യാത്ര വേറിട്ടതാക്കി.ഇരുപതംഗ സംഘമാണ് ഇതിൽ പങ്കെടുത്തത്. കലാപരിപാടികൾ വി.എ. കരീം മാസ്റ്ററുടെ അധ്യക്ഷതയിൽ മജീദ് കൂളിമാട് ഉദ്ഘാടനം ചെയ്തു. ഇ.പി.അബ്ദുൽ അലി, കെ.സി.അശ്റഫ്, കെ.സി.നജ്മുൽ ഹുദ,ടി.അബ്ദുറഹ്മാൻ, എംഅബ്ദുൽ കരീം തുടങ്ങിയവർ നേതൃത്വം നല്കി