റിയാദിൽ മരണപ്പെട്ട ചാവക്കാട് സ്വദേശിയായ സാമൂഹിക പ്രവർത്തകന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും

റിയാദ് : റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട പി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന എ ച്‌ മുഹമ്മദ് തിരുവത്രയുടെ (52) മൃതദേഹം ഇന്ന് രാത്രി കോഴിക്കേട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കൊണ്ട് പോകും. സഹോദരൻ എ ച് ഹസൻ മൃതദേഹത്തെ അനുഗമിക്കും.

ഇന്ന് (ചൊവ്വ)​ വൈകീട്ട്​ അസർ നമസ്​കാരാനന്തരം റിയാദ്​ ഉമ്മുൽ ഹമാമിലെ കിങ്​ ഖാലിദ്​ മസ്​ജിദിൽ മയ്യിത്ത്​ നമസ്​കാരം നിർവഹിക്കും. നാളെ (ബുധൻ) രാവിലെ 7.30നു കരിപ്പൂരിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് തിരുവത്രയിലെ വസതിയിൽ പൊതു ദർശനത്തിന് വെച്ച ശേഷം പുതിയറ ജുമാ മസ്ജിദിൽ ഖബറടക്കും.

ബന്ധുക്കളോടൊപ്പം റഫീഖ് മഞ്ചേരി, മെഹബൂബ് ചെറിയവളപ്പിൽ (റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗം) കബീർ വൈലത്തൂർ, ഷാജഹാൻ ചാവക്കാട് (നമ്മൾ ചാവക്കാട്ടുകാർ) നിഹാസ് പാനൂർ (പി സി എഫ് റിയാദ് സെൻട്രൽ കമ്മിറ്റി), മുസ്തഫ ബിയൂസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തീകരിക്കുന്നതിനു രംഗത്തുണ്ടായിരുന്നു.

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പിഡിപിയുടെ തുടക്കം മുതലുള്ള നേതാക്കളിലൊരാളും നിലവിലെ പിസിഎഫ് തൃശൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമാണ്. ചേറ്റുവ പാലം ടോൾ പിരിവിനെതിരെയുള്ള സമരത്തിന്റെ നേതൃ നിരയിൽ ഉണ്ടായിരുന്നു.

ഭാര്യ സക്കീന, മകൻ അൽത്താഫ് എ മുഹമ്മദ്

spot_img

Related Articles

Latest news