റിയാദ്: താമരശ്ശേരി അമ്പയത്തോട്ടിലെ ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന വിവാദ കോഴി മാലിന്യ ഫാക്ടറിക്കെതിരെ നാല് പഞ്ചായത്തിലെ ഇരകൾ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമത്തിന്റെ പേര് പറഞ്ഞു നാട്ടുകാരുടെ സ്വൈര്യ ജീവിതം തകർക്കുന്ന രീതിയിൽ പാതി രാത്രിയിലും വീട് കയറി നടത്തുന്ന പോലീസ് നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റിയാദ് കെ എം സി സി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് സൈതലവി ഹാജി അവേലത്തിൻ്റെ അദ്ധ്യക്ഷതയിൽ
കൊടുവള്ളി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി എം എൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രവർത്തകസമിതി അംഗം പി. പി ഹാഫിസ് റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.
ആറ് വർഷമായി നാട്ടുകാർ സമാധാനപരമായി സമരം നടത്തുകയാണ് അതിനെതിരെ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനപരമായ നടപടി തികച്ചും അപലപനീയമാണന്ന് അദ്ദേഹം പറഞ്ഞു.ഫാക്ടറിയിൽ നടന്ന അക്രമ സംഭവത്തിൽ ദുരൂഹത ഒഴിവാക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പഞ്ചായത്ത് വർക്കിംഗ് പ്രസിഡന്റ് ഖാലിദ് പള്ളിപ്പുറം പ്രമേയം അവതരിപ്പിച്ചു
റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി ഫൈസൽ പുനൂർ.മണ്ഡലം ട്രഷറർ ലത്തീഫ് കട്ടിപ്പാറ ,ഷാഫി അണ്ടോണ ,ഷമീർ അണ്ടോണ ,ഫൈബീർ അലി എന്നിവർ ആശംസ പ്രസംഗം നടത്തി .
ജനറൽ സെക്രട്ടറി ഇസ്മായിൽ ചെമ്പ്ര സ്വാഗതവും ട്രഷറർ ജംഷിദ് താമരശ്ശേരി നന്ദിയും പറഞ്ഞു .
നാസർ അണ്ടോണ,ഷാഫി കോരങ്ങാട് , കബീർ കോരങ്ങാട്, നൗഷിദ് പിഞ്ചു ,ഹുസൈൻകുട്ടി കുടുക്കിൽ, ഷംസുദ്ദീൻ പരപ്പൻ പൊയിൽ,ആരിഫ് ഖാൻ, മെഹബൂബ് ഖാൻ, മിദ്‌ലാജ് അണ്ടോണ എന്നിവർ പങ്കെടുത്തു.

