ജീവകാരുണ്യ പ്രവർത്തകൻ ഉമ്മർ അമാനത്തിന് നവോദയ ഷിഫ യൂണിറ്റ് സമ്മേളനം ആദരിച്ചു. കൊറോണക്കാലത്തും ശേഷവും റിയാദ്, ഷിഫ മേഖലയിൽ തൊഴിലാളികൾക്കിടയിലും സാധാരണക്കാർക്കിടയിലും ഉമ്മർ നടത്തിവരുന്ന സേവനപ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആദരവ് നൽകിയത്.
നവോദയ കേന്ദ്രകമ്മിറ്റി അംഗം കുമ്മിൾ സുധീർ സംഘടയുടെ സ്നേഹോപകരം ഉമ്മർ അമാനത്തിന് കൈമാറി. സംഘടനയുടെ പ്രസിഡണ്ട് വിക്രമലാൽ പൊന്നാടയണിയിച്ചു. ഇത്തരം ആദരവുകൾ കൂടുതൽ സൽപ്രവർത്തികൾ ചെയ്യുന്നതിന് പ്രേരകമാവുമെന്ന് പറഞ്ഞ ഉമ്മർ നവോദയയുടെ സ്നേഹത്തിന് നന്ദി പറഞ്ഞു. കെ എം സി സി പ്രവർത്തകനാണ് ഉമർ. നവോദയ സെക്രട്ടറി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്രമലാൽ, അജിത കുമാർ, അനീഷ്, നിധിൻ, ബിജു കൃഷ്ണൻ, കലാം, അനിൽ മണമ്പൂർ, ഷൈജു ചെമ്പൂര്, അനി മുഹമ്മദ്, അയ്യൂബ് കരൂപ്പടന്ന, അനിൽ പിരപ്പൻകോട് എന്നിവർ സന്നിഹിതരായിരുന്നു.

