റിയാദ്: പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ സൗദി അറേബ്യ റിയാദ് യൂണിറ്റ്ന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം അതിഗംഭീരമായി ആഘോഷിച്ചു.
മലയാളികളുടെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവമാണ് എല്ലാ ആഘോഷങ്ങളുമെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്ത പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഷിഹാബ് കൊട്ടുകാട് പറഞ്ഞു.
സുരേഷ് പാലക്കാട് അധ്യക്ഷത വഹിച്ചു.

ഷാഹുൽ ഹമീദ്,
നിസാം തോണിപ്പാടം, വിനോദ് ചിറ്റിലഞ്ചേരി, ജാഷിർ പരുത്തി പുള്ളി, മുജീബ് ഒറ്റപ്പാലം, അനീഷ് മണ്ണാർക്കാട്, നാസർ മുണ്ടൂർ, സുധീർ മുണ്ടൂർ മുഹമ്മദ് കനി വടക്കാഞ്ചേരി, അൻസാർ തത്തമംഗലം, മുജീബ് ഷാഹുൽ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
വൈവിധ്യമാർന്ന കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന് ഉത്സവനിറം പകർന്നു.
റിയാദ് പൊതുസമൂഹത്തിലെ സംഘടന നേതാക്കളും കുടുംബങ്ങളും പങ്കെടുത്ത ചടങ്ങ് ആവേശോജ്വലമായ സൗഹൃദ സംഗമമായി മാറി.
ഓണാഘോഷ ചടങ്ങിന് മസ്താൻ മേലേക്കോട് സ്വാഗതവും അബു അനസ് നന്ദിയും പറഞ്ഞു.

