ഒഐസിസി സുരക്ഷ പദ്ധതി മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം

റിയാദ്:ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള
സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട ക്യാമ്പയിൻ ഇന്ന് വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് ഒഐസിസി സബർമതി ഓഫീസിൽ തുടക്കം കുറിക്കുമെന്ന് ഒഐസിസി ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.

സുരക്ഷ പദ്ധതിയുടെ മൂന്നാം ഘട്ടം മുൻവർഷങ്ങളേക്കാൾ കൂടുതൽ വ്യാപകവും ഫലപ്രദവുമായിരിക്കുമെന്നും അതിനായി കൂടുതൽ ആളുകളിലേക്ക് ഈ പദ്ധതിയുടെ പ്രയോജനം എത്തിക്കണമെന്നും,
ഒഐസിസി സുരക്ഷാ പദ്ധതി നമ്മുടെ സമൂഹത്തിനോടുള്ള സംഘടനയുടെ പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണ് എന്നും ഒഐസിസി ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.

spot_img

Related Articles

Latest news