റിയാദ്:
കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷനും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അബ്ദുൽ റസാഖിന് ഒഐസിസി റിയാദ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകുന്നു.
സ്വീകരണ സമ്മേളനം നവംബർ 8 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ബത്ത സബർമതിയിലെ ഒഐസിസി ഓഫീസിൽ വച്ച് നടക്കും.
സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ പ്രവർത്തകനായ അബ്ദുൽ റസാഖ് സൗദി സന്ദർശനത്തിന്റെ ഭാഗമായി റിയാദിൽ എത്തിയതാണ്.
പരിപാടിയിൽ ഒഐസിസി ജില്ലാ നേതാക്കളും പ്രവർത്തകരും മലയാളി സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

