റിസ ദശലക്ഷ സന്ദേശ ക്യാമ്പയിൻ നവംബർ പതിനാലിന് അവസാനിക്കും

ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുൻപേ തന്നെ തടയുക എന്ന ലക്ഷ്യത്തോടെ സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി ‘റിസ’ (റിയാദ് ഇനിഷിയേറ്റീവ് എഗൈൻസ്റ്റ് സബ്സ്റ്റൻസ് അബ്യൂസ്) ഒരു പതിറ്റാണ്ടിലേറെക്കാലമായി അന്താരാഷ്ട്രതലത്തിൽ വിവിധ ബോധവത്കരണപരിപാടികൾ നടത്തി വരുന്നു. ഇതിന്റെ ഭാഗമായി എല്ലാവർഷവും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ നെഹ്രുജയന്തി ദിനമായ നവംബർ 14 വരെയുള്ള ആറാഴ്ചക്കാലം നടത്തുന്ന ഇലക്ട്രോണിക് ക്യാമ്പയിനാണ് ‘ദശലക്ഷ സന്ദേശ ക്യാമ്പയിൻ’.

വിദ്യാഭ്യാസസ്ഥാപനങ്ങൾ, വിവിധ സോഷ്യൽ നെറ്റുവർക്കുകൾ, വെബ്സൈറ്റുകൾ, ഹൈപ്പർമാർക്കറ്റുകളുടെ ബ്രോഷറുകൾ തുടങ്ങിയവയിലൂടെ കഴിഞ്ഞ പതിമൂന്നു വർഷമായി ലഹരി വിരുദ്ധ സന്ദേശപ്രചരണം നടത്തി വരുന്നു.

spot_img

Related Articles

Latest news