റിയാദ് : ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള
സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട ക്യാമ്പയിനു ഒഐസിസി സബർമതി ഓഫീസിൽ വെച്ചു റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകരുടെ സാനിധ്യത്തിൽ തുടക്കം കുറിച്ചു.
സുരക്ഷ പദ്ധതിയുടെ മൂന്നാം ഘട്ടം സാധാരണക്കാരയിട്ടുള്ള പ്രവാസി സുഹൃത്തുകളിലേക്ക് എത്തിക്കുന്നതിനുള്ള ഫലപ്രദമായ പദ്ധതികൾ ആണു ഉൾപെടുത്തിയിട്ടുള്ളത് എന്നും ,ഈ പദ്ധതിയുടെ പ്രയോജനം മുൻ വർഷങ്ങളിലെത് പോലെ റിയാദ് പൊതു സമൂഹം ഏറ്റെടുക്കണമെന്നും, ഒഐസിസി സുരക്ഷാ പദ്ധതി നമ്മുടെ സമൂഹത്തിനോടുള്ള സംഘടനയുടെ പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണ് എന്നും കാമ്പയിൻ ഉത്ഘാടനം ചെയ്ത സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര പറഞ്ഞു. പദ്ധതിയുടെ ഉത്ഘാടനം സോനാ ജ്വല്ലേഴ്സ് കൺട്രി ഹെഡ് ശ്രീജിത്തിനു അപേക്ഷ ഫോം നൽകികൊണ്ട് ഗ്ലോബൽ അംഗം റഷീദ് കൊളത്തറ നിർവഹിച്ചു.
ചടങ്ങിന് ഒഐസിസി സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്ടും പദ്ധതിയുടെ ജനറൽ കൺവീനറുമായ നവാസ് വെള്ളിമാട് കുന്നു അധ്യക്ഷത വഹിച്ചു. മൂന്നാം ഘട്ട കാമ്പയിന് മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, ഡോ. അബ്ദുൾ അസിസ്,സാമൂഹിക പ്രവർത്തകൻ നിഹാസ് പുനൂർ ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധിക്ക് കല്ലുപറമ്പൻ, സമിതി അംഗങ്ങൾ ആയ ബാലു കുട്ടൻ,
അഡ്വ. എൽ കെ അജിത്,
സൈഫ് കായംകുളം,നാദിർഷ റഹ്മാൻ, മൃദുല വിനീഷ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ ആമുഖം പറഞ്ഞ ചടങ്ങിന് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ സന്തോഷ് വിളയിൽ നന്ദിയും പറഞ്ഞു. ഒഐസിസി ജില്ലാ അദ്യക്ഷന്മാർ നാഷണൽ കമ്മിറ്റി, ഗ്ലോബൽ കമ്മിറ്റി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളും സഹപ്രവർത്തകരും ചടങ്ങിന് നേതൃത്വം നൽകി.

