റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റ് “നമ്മളോത്സവം 2025” അരങ്ങേറി. റിയാദിലെ അൽ യാസ്മിൻ ഇന്റർ നാഷണൽ സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഔട്ട് ഡോർ മത്സരങ്ങളോടെ ആരംഭിച്ച പരിപാടി രാത്രി 12 വരെ നീണ്ടു നിന്നു. വടം വലി, സ്പൂൺ റെയ്സ്, പെനാൽറ്റി ഷൂട്ട് ഔട്ട് തുടങ്ങി നിരവധി മത്സരങ്ങൾ ഉണ്ടായിരുന്നു.
മൂവായിരത്തിലധികം വേദികൾ പിന്നിട്ട ഹാസ്യ കലാകാരൻ നസീബ് കലാഭവൻ അവതരിപ്പിച്ച മാജിക്കൽ ഫിഗർ ഷോ, സാക്സോ ഫോൺ സംഗീതോപകരണ പ്രകടനത്തിലൂടെ കാണികളെ ആവേശത്തിലാക്കി അക്ബർ ചാവക്കാട് (ജിദ്ദ), കുഞ്ഞു മുഹമ്മദ് നയിച്ച മ്യൂസിക്കൽ നൈറ്റ് എന്നിവ ഉണ്ടായിരുന്നു. കുട്ടികളുടെ ഫാഷൻ ഷോ, ഒപ്പന, നൃത്ത നൃത്യങ്ങൾ തുടങ്ങിയവ പരിപാടിയുടെ മാറ്റു കൂട്ടി.
ആരിഫ് വൈശ്യം വീട്ടിലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനം സാമൂഹിക സാംസ്കാരിക പ്രവര്ത്തകൻ ഡോ. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫർ അധ്യക്ഷനായിരുന്നു. പ്രവാസി സമ്മാൻ പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാട്, ഇന്ത്യൻ എംബസ്സി പ്രധിനിധി പുഷ്പരാജ്, റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, അബ്ദുൽ ഖാദർ, ഷാഹിദ് അറക്കൽ, സിറാജുദ്ധീൻ ഓവുങ്ങൽ, കബീർ വൈലത്തൂർ, ഫാറൂഖ് പൊക്കുളങ്ങര, ഷഹീർ ബാബു, ഇ കെ ഇജാസ്, ഖയ്യും അബ്ദുള്ള, യൂനസ് പടുങ്ങൽ, ഷെഫീഖ് അലി, മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.
നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിന്റെ ഇത് വരെയുള്ള പ്രവത്തനങ്ങൾ സംക്ഷിപ്ത രൂപത്തിൽ ഉൾപ്പെടുത്തിയ ഡോക്യൂമെന്ററി അൻവർ ഖാലിദ്, അൻസാഫ് അബ്ദുൽ വഹാബ് എന്നിവർ ചേർന്ന് അവതരിപ്പിച്ചു. ചിത്രകാരൻ ,അവതാരകൻ, ഗായകൻ എന്നീ നിലകളിൽ കലാ രംഗത്തു മികച്ച സംഭാവന നൽകിയതിന് ഷാജഹാൻ ചാവക്കാടിൽ നിന്നും നിസാർ ഗുരുക്കൾ സ്നേഹോപഹാരം ഏറ്റുവാങ്ങി.
കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരിപാടിയിൽ പങ്കെടുത്തവരിൽ നിന്ന് ഒപ്പു ശേഖരണം നടത്തി നോർക്ക കെയർ സി ഇ ഓ , സ്പെഷ്യൽ സെക്രട്ടറി എന്നിവർക്ക് ഇമെയിൽ അയച്ചു.
സലിം പി വി, സയ്യിദ് ഷാഹിദ്, അലി പൂത്താട്ടിൽ, ഫിറോസ് കോളനിപ്പടി, സലിം അകലാട്, ഫായിസ് ബീരാൻ, സലിം പെരുമ്പിള്ളി, നൗഫൽ തങ്ങൾ, ശറഫുദ്ധീൻ ചാവക്കാട്, പ്രകാശൻ ഇ ആർ, സിദ്ദീഖ് വി എ, ഫായിസ് ഉസ്മാൻ, അബ്ബാസ് കൈതമുക്ക്, ജഹാംഗീർ, റഹ്മാൻ തിരുവത്ര, ഷഹബാസ് പാലയൂർ, ഫവാദ് കറുകമാട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

