മുക്കം: മുക്കം സ്വദേശിയും ചേന്ദമംഗലൂർ എച്ച് എസ് എസ് റിട്ട. അധ്യാപകനുമായ എസ്. കമറുദ്ദീൻ രചിച്ച ബാല വൈജ്ഞാനിക നോവൽ സോംബി ഫംഗി പ്രകാശനം ചെയ്തു.
ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ഡോ: വി. ജി. തമ്പി , ഡോ: റോസി തമ്പിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.ഹരിതം ബുക്സാണ് പ്രസാധകർ.
പ്രതാപൻ തായാട്ട്, ഹാറൂൺ കക്കാട് , സി.എൻ. ചേന്ദമംഗലം, കിരൺ ബസു , മുസദ്ദിക്ക്, ഷാനു ഷാൻ എന്നിവർ ആശംസകൾ നേർന്നു.
അബ്ദിയ ഷെഫീന സ്വാഗതവും എസ്. കമറുദ്ദീൻ മറുപടി ഭാഷണവും നടത്തി.

