“നെഹ്‌റു സ്റ്റോറി” ഒഐസിസി ശിശുദിനാഘോഷം ശ്രദ്ധേയമായി.

റിയാദ് : രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി,കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജി,
പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി നടത്തിയ
നെഹ്‌റു സ്റ്റോറി ശിശുദിനാഘോഷം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സമകാലിക രാഷ്ട്രീയ കാലഘട്ടത്തിൽ സംഘപരിവാറിന്റെ ഭരണത്തിൻകീഴിൽ രാഷ്ട്രപിതാവിനെയും ജവഹർ ലാൽ നെഹ്‌റുവിനെയും പോലെ ഉള്ള ചരിത്ര പുരുഷന്മാരെ തിരസ്‌ക്കരിക്കുന്ന ഈ സമയത്തു ഇവരെയെല്ലാം ഓർമ്മിക്കേണ്ടതും പുതു തലമുറയ്ക്ക് ആ ചരിത്ര പുരുഷന്മാർ രാജ്യത്തിനു നൽകിയ വിലപ്പെട്ട സംഭവനകൾ പകർന്നു നൽകേണ്ടുന്നതു ഒഐസിസി എന്ന പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തം ആണെന്നു ഒഐസിസി പ്രസിഡന്റ് സലീം കളക്കര തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യയിലെ ജനകോടികളുടെ മനസ്സിൽ ഇന്നും നെഹ്റുവിയൻ ചിന്തകളും ആശയങ്ങളും തെളിഞ്ഞിരിക്കുന്നു എന്നുള്ള സത്യം പ്രവാസലോകത്തെ കുരുന്നുകളിലും എത്തിക്കുന്നതിന്റെ ഭാഗമായിയാണ് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി “നെഹ്‌റു സ്റ്റോറി “എന്ന ശീർഷകത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചത്.

ഷോല സെന്ററിലെ അൽ വഫ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ശിശുദിനാഘോഷത്തിൽ റിയാദിലെയും അൽ കർജിലെയും വിവിധ സ്കൂളുകളിലെ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

വിദ്യാർത്ഥികൾക്കായി ദേശീയ ഗാനമത്സരം, പ്രസംഗമത്സരം, പ്രശ്നോത്തരി മത്സരം എന്നിവയും നടത്തി. ദേശീയ ഗാനമത്സരത്തിൽ ഡ്യൂൺസ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ റിയാദ് ഒന്നാം സ്ഥാനവും കൗൻണ്ടം റൈസ് ഇന്റർനാഷണൽ സ്കൂൾ അൽ കർജ് രണ്ടാം സ്ഥാനവും മോഡേൺ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ റിയാദ് മൂന്നാം സ്ഥാനവും നേടി. പ്രസംഗമത്സരത്തിൽ മുഹമ്മദ് ഷിബിൻ ഒന്നാം സ്ഥാനവും അവന്തിക രണ്ടാം സ്ഥാനവും സോയ സഫ്രീൻ മൂന്നാം സ്ഥാനവും നേടി. പ്രശ്നോത്തരി മത്സരത്തിൽ മുഹമ്മദ്‌ റസീൻ ഒന്നാം സ്ഥാനവും സാജിത രണ്ടാം സ്ഥാനവും മുഹമ്മദ്‌ ഷിബിൻ മൂന്നാം സ്ഥാനവും നേടി. നൗഫൽ പാലക്കാടൻ, അബ്‌ദുള്ള വല്ലാഞ്ചിറ, രഘുനാഥ്‌ പറശനികടവ് എന്നിവർ വിധികർത്താക്കൾ ആയിരുന്നു.

ശിശുദിനആഘോഷ ചടങ്ങുകൾ കൗണ്ടം റൈസ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ പദ്മിനി യൂ നായർ ഉത്ഘാടനം നിർവഹിച്ചു. അൽ വഫ റീജിണൽ മാനേജർ റിയാസ്, ഒഐസിസി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ,
വർക്കിംഗ്‌ പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നു,
നാഷണൽ കമ്മിറ്റി പ്രധിനിധി
സലീം അർത്തിയിൽ,
ട്രഷറർ സന്തോഷ്‌ വിളയിൽ,
ഇടുക്കി ജില്ലാ പ്രസിഡന്റ്
ഷാജി മഠത്തിൽ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

ഒഐസിസി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം ജനറൽ കൺവീനർ സുരേഷ് ശങ്കർ സ്വാഗതവും ഒഐസിസി വൈസ് പ്രസിഡന്റ് അമീർ പട്ടണത് നന്ദിയും പറഞ്ഞു. ഭൈമി സുബിൻ ആഘോഷ ചടങ്ങുകളുടെ അവതാരിക ആയിരുന്നു.

കമ്മിറ്റി അംഗങ്ങളായ ഒഐസിസി സെക്രട്ടറി ജോൺസൺ മാർക്കോസ്, സന്തോഷ്‌ ബാബു, മൊയ്‌തീൻ പാലക്കാട്, ഒഐസിസി വൈസ് പ്രസിഡന്റ് ബാലു കുട്ടൻ ബിനോയ്‌, എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

കുഞ്ഞി മുഹമാട് വയനാട്, ഷംസു കളക്കര, അൽത്താഫ് കാലികറ്റ്, ലിനെറ്റ് സ്കറിയ, അഞ്ജലി സുധീർ, ഷിസ സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും വിവർത്തന ആർട്സ് ഓഫ് ഡാൻസ് സ്കൂളിലെയും ഗോൾഡൻ സ്പാരോ ഡാൻസ് സ്കൂളിലെയും കുട്ടികൾ അവതരിപ്പിച്ച ഡാൻസുകൾ ആഘോഷ പരിപാടികൾക്കു മികവു നൽകി.

spot_img

Related Articles

Latest news