സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപണം , തിരുവനന്തപുരത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകൻ ജീവനൊടുക്കി..

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്‌എസ് പ്രവർത്തകനായ തിരുമല സ്വദേശി ആനന്ദ് തമ്പി ജീവനൊടുക്കി.

ആര്‍എസ്‌എസ്- ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതി വെച്ച ശേഷമായിരുന്നു ആത്മഹത്യ.

സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചു.

16 വയസ് മുതല്‍ ആര്‍എസ്‌എസില്‍ പ്രവര്‍ത്തിക്കുകയാണെന്നും ആനന്ദ് എഴുതിയ കുറിപ്പില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടർന്ന് തൃക്കണ്ണാപുരം വാർഡില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.

spot_img

Related Articles

Latest news