സൗദിയില്‍ ഉംറ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് അപകടം; ബസ് കത്തി 42 മരണം, മരിച്ചവരില്‍ 20 സ്ത്രീകളും 11 കുട്ടികളും

മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നാൽപത് പേർ മരിച്ചു. ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്.

ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ 11 പേർ സ്ത്രീകളും 10 പേർ കുട്ടികളുമാണ്.

കൂട്ടിയിടിക്ക് പിന്നാലെ ബസ് തീപിടിച്ച് കത്തിനശിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയാനായിട്ടില്ല. രക്ഷാപ്രവർത്തനം നടക്കുകയാണ്. ഒരാൾ രക്ഷപ്പെട്ടതായി വിവരമുണ്ട്.

spot_img

Related Articles

Latest news