റിയാദ്: റിയാദ് ഐസിഎഫ് ഒരു കുടുംബത്തിന് കൂടി തണലാവുന്നു. ജന്മനാ കാഴ്ച പരിമിതിയുള്ള വളാഞ്ചേരി ഷബീർ അലി അദനിയാണ് വെള്ളിയാഴ്ച റിയാദ് ഐസിഎഫിൻറെ ദാറുൽ ഖൈറിൻറെ തണലിലേക്ക് താമസം മാറുന്നത്. ഷബീർ അലി അദനിക്ക് വേണ്ടി വളാഞ്ചേരി പോത്തന്നൂർ പള്ളിപ്പടിയിൽ നിർമ്മിച്ച വീടിൻറെ ഉൽഘടനം കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി നിർവഹിക്കും.
കാഴ്ച പരിമിതിയുള്ള ഷബീർ അലി അദനി കഠിന പ്രയത്നത്തിലൂടെ ഉന്നതിയിലെത്തിയ വ്യക്തി കൂടിയാണ്. ചെറു പ്രായത്തിൽ ഖുർആൻ ഹൃദിസ്ഥമാക്കിയ അദനി അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. എസ്എസ്എഫ് നാഷണൽ സാഹിത്യോത്സവുകളിൽ പങ്കെടുത്ത് ഹംദ്, ഉറുദു വിഭാഗങ്ങളിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ സാഹിത്യ പ്രതിഭ കൂടിയാണ്.
സ്വന്തം ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ട് മാതൃകാപരമായ മുന്നേറ്റം നടത്തിയ ഷബീർ അലി അദനിക്ക് വീടൊരുക്കാനായതിൽ റിയാദ് ഐസിഎഫിന് ചാരിതാർഥ്യമുണ്ട്. ഈ സംരംഭത്തിൽ ഐസിഎഫിനെ സഹായിച്ച മുഴുവൻ സുമനസുകൾക്കും ഐസിഎഫിന്റെ കടപ്പാടുകൾ അറിയിക്കുന്നതായി ഐസിഎഫ് റീജിയൺ ജനറൽ ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം . പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ഫിനാൻസ് സെക്രട്ടറി മജീദ് താനാളൂർ, സോഷ്യൽ സർവീസ് ഡെപ്യൂട്ടി പ്രസിഡൻറ് ബഷീർ മിസ്ബാഹി, ക്ഷേമകാര്യ സെക്രട്ടറി റസാഖ് വയൽക്കര എന്നിവർ അറിയിച്ചു .

