കൊൽക്കത്ത: ബംഗ്ലാദേശിൽ ഭൂചലനം. 5.2 മാഗ്നിറ്റ്യൂട് തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന്റെ പ്രകമ്പനം കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും കൂടി അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10:08 നാണ് നഗരത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ബംഗ്ലാദേശിലെ നർസിങ്ദിയുടെ തെക്ക്- പടിഞ്ഞാറ് ദിശയിൽ 14 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രകമ്പനം അനുഭവപ്പെട്ടതിനെത്തുടർന്ന് കെട്ടിടങ്ങൾ കുലുങ്ങുകയും ഫാനുകളും ചുമരിലെ അലങ്കാര വസ്തുക്കളും ചെറുതായി ഇളകുന്നതും അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ഭൂചലനംഅനുഭവപ്പെട്ടതായാണ് വിവരം. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഓടി. കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ മുൻകരുതൽ നടപടിയായി ജീവനക്കാരെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ഇതുവരെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Mediawings:

