സംസ്ഥാനത്ത് തുലാവര്‍ഷ മഴയില്‍ കുറവ്. സാധാരണ ലഭിക്കേണ്ടതിലും 21 ശതമാനത്തിന്റെ കുറവാണ് ഞായറാഴ്ച വരെ രേഖപ്പെടുത്തിയത്.
കേന്ദ്ര കാലാവസ്ഥാവകുപ്പ് തുലാവര്‍ഷം കണക്കാക്കുന്ന ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 23 വരെ 348.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 442.8 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. കഴിഞ്ഞ തുലാവര്‍ഷത്തില്‍ 487.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
സംസ്ഥാനത്ത് 12 ജില്ലകളില്‍ സാധാരണയിലും കുറവ് മഴയാണ് സീസണില്‍ ഇതുവരെ ലഭിച്ചത്. കണ്ണൂര്‍-21 ശതമാനം (278.6 മില്ലിമീറ്റര്‍), എറണാകുളം- 20 (414.4), ഇടുക്കി- 31 (352.9), കൊല്ലം-28 (398.6), കോഴിക്കോട്-23 (323.7), മലപ്പുറം-38 (266.1), പാലക്കാട്-30 (237.8), തൃശൂര്‍-29 (324.3), വയനാട് -22 ശതമാനം (227.2) ആലപ്പുഴ- 16 ശതമാനം (413), കാസര്‍കോട്- ഒമ്പത് ശതമാനം (283.5), പത്തനംതിട്ട- 15 ശതമാനം (476.1) എന്നിവയാണ് കുറവ് മഴ ലഭിച്ച ജില്ലകള്‍.
തിരുവനന്തപുരമാണ് കൂടുതല്‍ മഴ ലഭിച്ച ജില്ലകളില്‍ ഒന്നാമത് (515.3മില്ലിമീറ്റര്‍). സാധാരണ ലഭിക്കേണ്ടതിലും (455.3) 13 ശതമാനം കൂടുതല്‍ മഴ ഇവിടെ ലഭിച്ചു. കോട്ടയത്ത് രണ്ട് ശതമാനം കൂടുതല്‍ മഴ ലഭിച്ചു. 507.7 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് 516.2 മില്ലിമീറ്റര്‍.
Mediawings:

