തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെ ടുപ്പ് നടക്കുന്ന അവസരത്തിൽ, ചരിത്ര പട്ടണമായ തലശ്ശേരി എന്ന പൈതൃക നഗര ത്തിന് അർഹതപ്പെട്ട ന്യായമായ ആവശ്യ ങ്ങൾ നേടിയെടുക്കുവാൻ മുഖ്യധാരാ രാഷ്ട്രീ യ പാർട്ടികളുടെ നിലപാടുകൾ വ്യക്തമാക്കു ന്നതിന് തലശ്ശേരി വികസന വേദിയുടെ ആഭിമുഖ്യത്തിൽ ” Open Forum ” സംഘടിപ്പി ക്കുന്നു . ഡിസംബർ – 6 ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂളിലെ ഇൻഡോർ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ തലശ്ശേരിയിലെ സാമൂഹിക – കായിക – സാംസ്കാരിക – വ്യാപാര – മേഖലകളിലുള്ള
വരും , സന്നദ്ദ സംഘടനാ നേതാക്കളും ,
പൊതുജനങ്ങളും പങ്കെടുക്കുന്ന ചടങ്ങിൽ
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ (കേരളാ
നിയമസഭയിലും, പാർലമെൻ്റിലും പ്രാധിനിത്യ മുള്ള പാർട്ടികളുടെ) പ്രതിനിധികൾ അവരുടേ തായ അഭിപ്രായങ്ങൾ വോട്ടർമാരെ അറിയി ക്കും.തലശ്ശേരി വികസന വേദിയുടെ പ്രധാന മുദ്രാവാക്യങ്ങളായ
1)തലശ്ശേരി കോർപ്പറേഷൻ, 2) തലശ്ശേരി ജില്ല
3) തലശ്ശേരി – മൈസൂർ റെയിൽ പാത ,
4)തലശ്ശേരി പാർലമെൻ്റ് മണ്ഠല ആസ്ഥാനം പുന:സ്ഥാപനം .
5) തലശ്ശേരി ക്രൂയിസ് പോർട്ട് .
6) തലശ്ശേരി – ചിത്ര ദുർഗ്ഗ ദേശീയപാത
തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളി ലാണ് അഭിപ്രായം വ്യക്തമാക്കുക .2025 ഡിസംബർ-6 ന് ശനിയാഴ്ച രാവിലെ 9 മണി
മുതൽ12.30വരെഗവ.ബ്രണ്ണൻഹൈസ്കൂളിലെ ഇൻഡോർ ഹാളിലാണ് സംഘടിപ്പിക്കുന്ന ത് . പരിപാടി സംഘടിപ്പിക്കുന്നതിനായി വിളിച്ച് ചേർത്ത നേതൃ യോഗം, തലശ്ശേരി
വികസന വേദി രക്ഷാധികാരി ഡോ : രാജീവ് നമ്പ്യാർ ഉദ്ഘാടനം ചെയ്തു . വികസന വേദി
പ്രസിഡൻ്റ് കെ.വി. ഗോകുൽ ദാസ് അദ്ധ്യക്ഷ ത വഹിച്ചു .സെക്രട്ടറി സജീവ് മാണിയത്ത് സ്വാഗതം പറഞ്ഞു . തലശ്ശേരി ഐ.എം.എ.
പ്രസിഡൻ്റ് ഡോ.ജോണി സെബാസ്റ്റ്യൻ , തലശ്ശേരി വ്യാപാരി – വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ്പ്രസിഡൻ്റ്. ബഷീർ പള്ളിയത്ത് , മേജർ.പി.ഗോവിന്ദൻ , ബി . മുഹമ്മദ് കാസിം, ടി.എം.ദിലീപൻ മാസ്റ്റർ ,
പി.പ്രഭാകരൻ , വി.എം.ബാബുരാജ് , പി.സി. മുഹമ്മദലി , രഞ്ചിത്ത് രാഘവൻ, പി.എം. ബഷീർ,സി.എൻ. മുരളി,എം.കെ. സുർജിത്ത്, വി.പോക്കു , നുച്ചിലകത്ത് അഹമ്മദ് , പി.എം. അഷറഫ് , കെ.സി. സൂരജ്., പി. സമീർ ,
തുടങ്ങിയവർ സംസാരിച്ചു . ട്രഷറർ സി.പി.അഷറഫ് നന്ദി പറഞ്ഞു .
–

