തലശ്ശേരി : നിർദ്ദിഷ്ഠ തലശ്ശേരി – മൈസൂർ റെയിൽ പാത യാഥാർത്ഥ്യമാക്കുന്നതിന്
തന്നെക്കൊണ്ട് സാധിക്കാവുന്ന കാര്യങ്ങൾ ചെയ്യുമെന്ന് മുൻ.കേന്ദ്ര മന്ത്രി കൂടിയായ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ തലശ്ശേരി വികസന വേദി
ഭാരവാഹികൾക്ക് ഉറപ്പ് നൽകി .1907-ൽ ബ്രിട്ടീഷ് ഭരണാധികാരികൾ വിഭാവനം ചെയ്തതും,എന്നാൽ ലോക മഹാ യുദ്ധങ്ങൾ കാരണം അവർക്ക് നടപ്പിലാക്കാൻ സാധി
ക്കാതെ പോയതുമായ ഈ പാതയ്ക്കായി പിന്നീട് , റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി അക്ഷീണം പ്രയത്നിച്ചിരു
ന്നുവെങ്കിലും യാഥാർത്ഥ്യമാക്കാൻ സാധിച്ചി ല്ല .കേരളാ മുഖ്യമന്ത്രി അതീവ താത്പര്യമെടു
ത്ത് കൊണ്ട് ഈ പാതയ്ക്കായുളള പ്രവർത്ത
നം ബഹുദൂരം മുന്നോട്ട്പോയിരുന്നുവെങ്കിലും
ഇപ്പോൾ ഒരു വർഷമായി പ്രവർത്തനം നിലച്ച
സ്ഥിതിയിലാണെന്നും അദ്ദേഹത്തോട് വിവരി
ച്ചു . മൈസൂരിൽ നിന്ന് ബാംഗ്ലൂർ വഴി ഒന്നര മണിക്കൂർകൊണ്ട് ചെന്നൈയിലേക്ക് എത്താ വുന്ന തരത്തിൽ പുതിയൊരു അതിവേഗ ട്രെയിൻ പാത മൈസൂരിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്നതിനാൽ , നിർദ്ദിഷ്ഠ തലശ്ശേ രി – മൈസൂർ റെയിൽ പാതയ്ക്ക് വലിയ
പ്രാധാന്യമുണ്ടെന്നും ഓർമ്മിപ്പിച്ചു .കേരളാ
സർക്കാർ നിലവിൽ സർവ്വേ നടത്തി,മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നപാതയ്ക്ക് ഏതെങ്കി ലും വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ,
അതിന് പകരം , മുമ്പ് ജനകീയ സർവ്വേ
പ്രകാരം കണ്ടെത്തിയിരുന്ന തലശ്ശേരി – കൂത്തുപറമ്പ -മട്ടന്നൂർ – ഇരിട്ടി – കൂട്ടു പുഴ –
തിത്ത് മത്തി – പൊന്നം പേട്ട -ഹുൻസൂർ – വഴി മൈസൂരിലേക്ക് കേവലം 146.5 കി.മീ ദൂര
ത്തിൽ എത്താവുന്ന പാതയ്ക്കായി കേന്ദ്ര സർക്കാരിലും, കർണ്ണാടക ബി.ജെ.പി നേതൃ
ത്വത്തിലും സ്വാധീനം ചെലുത്തണമെന്ന് വികസന വേദി ഭാരവാഹികൾ ആവശ്യപ്പെട്ട പ്പോഴായിരുന്നു അദ്ദേഹം പൂർണ്ണ പിന്തുണ
അറിയിച്ചത് . തലശ്ശേരി വികസന വേദി
പ്രസിഡൻ്റ് കെ.വി . ഗോകുൽ ദാസ് , ജനറൽ. സെക്രട്ടറി സജീവ് മാണിയത്ത്,രക്ഷാധികാരി
മേജർ . പി.ഗോവിന്ദൻ , വൈസ് പ്രസിഡൻ്റ് ബി.മുഹമ്മദ് കാസിം , ട്രഷറർ സി.പി. അഷറഫ് എന്നിവരാണ് നിവേദനം നൽക യത്. ബി.ജെ.പി. മുൻ കണ്ണൂർ ജില്ലാ പ്രസിഡ ൻ്റും , സംസ്ഥാന സമിതി അംഗവുമായ എൻ. ഹരിദാസും അദ്ദേഹത്തോടൊപ്പം
ഉണ്ടായിരുന്നു ..

