റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ അംഗങ്ങളുടെ മക്കളിൽ നിന്ന് വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു. റിയാദ് അൽയസ്മിൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യാര ഇന്റർനാഷണൽ സ്‌കൂൾ മാനേജർ അബ്ദുൽ ഖാദർ പ്രശംസാ ഫലകം കൈമാറി. റിയാദിലെ സാമൂഹിക ജീവകാരുണ്യ മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഡോ. ഷഹനാസ് സത്താർ (എം ബി ബി എസ്), മെഹ ഫായിസ് (ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്‌പീച് ലാൻഗേജ് പാത്തോളജി – BASLP), ഹന സത്താർ (ബി കോം + സി എം എ – യുഎസ്) എന്നിവർ പ്രൊഫഷണൽ ബിരുദം നേടിയവർക്കുള്ള പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
മുഹമ്മദ് ഷാസാദ്, റഫാ ഫാത്തിമ, ലാമിസ് ബിൻ ഇക്ബാൽ, ഫാത്തിമ സന എ പി, സയ്യിദ് റെഹാൻ നൗഫൽ, അപർണ വി എസ്, ഫാത്തിമ സുഹാന വി എസ്, മുഹമ്മദ് സിനാൻ, ഷഹന നസ്‌റിൻ, റെന നാദിർ, സെബ സഹീർ നൂർ, ഫർഹ ഫാത്തിമ എന്നിവരാണ് എസ്എസ്എൽസി, സി ബി എസ് ഇ 10, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയതിനുള്ള പുരസ്കാരങ്ങൾക്ക് അർഹരായത്.
ഷഹബാസ് പാലയൂർ ആമുഖ പ്രസംഗം നിർവഹച്ചു. മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ ഷാഹിദ് അറക്കൽ ഉദ്‌ഘാടനം ചെയ്തു. ഇ കെ ഇജാസ് സ്വാഗതവും ഖയ്യും അബ്ദുള്ള നന്ദിയും പറഞ്ഞു. ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, ഡോ. കെ ആർ. ജയചന്ദ്രന്‍, റഹ്‌മാൻ മുനമ്പത്ത്, ജയൻ കൊടുങ്ങല്ലൂർ, സയ്യിദ് ജാഫർ തങ്ങൾ, ഫെർമിസ് മടത്തൊടിയിൽ , മനാഫ് അബ്ദുള്ള, ഷാജഹാൻ ചാവക്കാട്, നേവൽ ഗുരുവായൂർ, സിറാജുദ്ധീൻ ഓവുങ്ങൽ, കബീർ വൈലത്തൂർ, ആരിഫ് വൈശ്യം വീട്ടിൽ, ഫാറൂഖ് പൊക്കുളങ്ങര, ഷഹീർ ബാബു, യൂനസ് പടുങ്ങൽ, ഫായിസ് ബീരാൻ, സുധാകരൻ ചാവക്കാട്, സലിം പാവറട്ടി, അലി പുത്താട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

