ദമ്മാമിൽ കൂട്ടനാട് കൂട്ടായ്മ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് — “ഒരു ജീവന് പുതിയ ശ്വാസം നൽകാം”

ദമ്മാമിലെ കുട്ടനാട് കൂട്ടായ്മയും ജനകീയ രക്തദാന സേനയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. “Give the Gift of Life” എന്ന സന്ദേശത്തോടെ നടക്കുന്ന ഈ ക്യാമ്പ് ജീവൻ രക്ഷിക്കുന്ന മഹത്തായ കാരുണ്യ പ്രവർത്തനത്തിന് സമൂഹത്തെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

രക്തദാനം മനുഷ്യജീവിതത്തിന് നിർണ്ണായകമായ സംഭാവനയാണെന്നും ഒരു ദാതാവിന്റെ രക്തം പലരുടെയും ജീവൻ രക്ഷിക്കാൻ സഹായകമാകുമെന്നുമാണ് സംഘാടകർ അറിയിച്ചത്. ക്യാമ്പിന്റെ ഭാഗമായി, ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിൽ സുരക്ഷിതവും ശാസ്ത്രീയവുമായ രീതിയിൽ രക്തസമാഹരണം നടക്കും.

ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി 0531381662, 0536651070 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
“Your blood can save a life. Join us and be a part of the mission!” എന്ന സന്ദേശത്തോടെ കൂടുതൽ ആളുകൾ രക്തദാനത്തിനായി മുന്നോട്ടുവരണമെന്ന് കുട്ടനാട് കൂട്ടായ്മ അഭ്യർത്ഥിക്കുന്നു.

spot_img

Related Articles

Latest news