സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കും’; അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്, അന്വേഷണത്തിന് പുതിയ സംഘം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള കേസിൽ അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുവതിക്ക് ഉറപ്പുനൽകി. കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും. ഇന്നലെയാണ് അതിജീവിത സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൈമാറിയത്. ഡിജിറ്റൽ തെളിവുകളും അവർ കൈമാറിയിരുന്നു.

പരാതി ലഭിച്ചതോടെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിരുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Mediawings:

spot_img

Related Articles

Latest news