മുക്കം: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം മുക്കം ഏരിയ ‘സ്പീച്ച് ലാബ് 25’ എന്ന പേരിൽ പ്രസംഗ പരിശീലന കോഴ്സ് സംഘടിപ്പിച്ചു.
15 ക്ളാസുകളിലായി നടന്ന പരിശീലന കോഴ്സിൽ 32 പേർ സർട്ടിഫിക്കറ്റ് നേടി.
പ്രശസ്ത വാഗ്മിയും മോട്ടിവേഷനൽ സ്പീക്കറുമായ വി. പി ശൗക്കത്തലിയായിരുന്നു ട്രൈനർ.
സമാപന സംഗമം
ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി
ഇ. എൻ നസീറ ഉദ്ഘാടനം ചെയ്തു.
സമാപന പരിപാടിയിൽ സർട്ടിഫിക്കറ്റ് വിതരണവും പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
പ്രസംഗപരിശീലനം പൂർത്തിയാക്കിയവർ അനുഭവങ്ങൾ പങ്കുവെച്ചു.
‘സ്പീച്ച് ലാബ് കോർഡിനേറ്റർ’ മൈമൂന യൂനുസ് അധ്യക്ഷതവഹിച്ചു.
ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് ബശീർ മാസ്റ്റർ, സെക്രട്ടറി ബഷീർ പാലത്ത് ആശംസകൾ നേർന്നു സംസാരിച്ചു.
.

