റിയാദ്:ചിൽഡ്രൻസ് ഡേയ്യോട് അനുബന്ധിച്ചു റിയാദിലെ കോഴിക്കോട് ക്കാരുടെ കൂട്ടായ്മയായ കോഴിക്കോട്ൻസ് സംഘടിപ്പിച്ച സ്കൂൾഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു.
ഷോല മാളിലെ അൽവഫ ഹൈപ്പർ മാളിൽ നവംബർ 14, 2025 ന് കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്താനും ആത്മവിശ്വാസം വളർത്താനും ലക്ഷ്യമിട്ട് നടത്തിയ സ്കൂൾ ഫെസ്റ്റ് ഇൽ റിയാദിലെ വിവിധ സ്കൂളുകളിലെ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.
വിദ്യാർത്ഥികളും പ്രവാസി സമൂഹവും ആവേശത്തോടെ ഏറ്റെടുത്ത സ്കൂൾ ഫെസ്റ്റ് വാർത്തകളിൽ നിറഞ്ഞിരുന്നു. വിദഗ്ധ ജൂറി തിരഞ്ഞെടുത്ത വിജയികളെ സംഘടക സമിതി പ്രഖ്യാപിച്ചിരിക്കുകയാണ്.
വിജയികളുടെ പട്ടിക ചുവടെ:
കിഡ്സ് കളറിംഗ് –
ഒന്നാം സമ്മാനം -മഹിറ സദഫ് (യാരാ ഇന്റർനാഷണൽ സ്കൂൾ)
രണ്ടാം സമ്മാനം -നുമ (ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ)
മൂന്നാം സമ്മാനം -മുഹമ്മദ് മുസ്സമ്മിൽ(യാരാ ഇന്റർനാഷണൽ സ്കൂൾ)
ചിത്രരചന മത്സരം
1.സബ് ജൂനിയർ
ഒന്നാം സമ്മാനം -ജുവാൻ ജോർജ് (യാരാ ഇന്റർനാഷണൽ സ്കൂൾ)
രണ്ടാം സമ്മാനം -മൈമൂന റിദ (യാരാ ഇന്റർനാഷണൽ സ്കൂൾ)
മൂന്നാം സമ്മാനം -അവനി രജിലേഷ് (ഇന്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂൾ)
2.ജൂനിയർ
ഒന്നാം സമ്മാനം -മാധവി കൃഷ്ണ (ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ)
രണ്ടാം സമ്മാനം -ഹൃദയ് സന്ദീപ് (യാരാ ഇന്റർനാഷണൽ സ്കൂൾ)
മൂന്നാം സമ്മാനം -ഷൈഖ മെഹ്‌റ (ഡൽഹി പബ്ലിക് സ്കൂൾ)
3.സീനിയർ
ഒന്നാം സമ്മാനം -എബാ സുബൈർ (യാരാ ഇന്റർനാഷണൽ സ്കൂൾ)
രണ്ടാം സമ്മാനം -ഹുമൈറ ഉമം (ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ)
മൂന്നാം സമ്മാനം -അനും സിയ (യാരാ ഇന്റർനാഷണൽ സ്കൂൾ)
ഉപന്യാസ മത്സരം
ഒന്നാം സമ്മാനം -ഹുമൈറ ഉമം (ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ
രണ്ടാം സമ്മാനം -മുഹമ്മദ് ഇബ്രാഹിം (ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ)
മൂന്നാം സമ്മാനം -ഷെഹസ മുഹമ്മദ് സലീഹ്(യാരാ ഇന്റർനാഷണൽ സ്കൂൾ)
ഏറ്റവും കൂടുതൽ വിദ്യാർത്ഥി കൾ പങ്കെടുത്ത യാരാ ഇന്റർനാഷണൽ സ്കൂളിനും രണ്ടാമത് എത്തിയ ന്യൂ മിഡിൽ ഈസ്റ്റ് സ്കൂൾ നും പ്രത്യേക പുരസ്‌കാരം കോഴിക്കോട്സ് നൽകും
പരിപാടിയുടെ വമ്പിച്ച വിജയത്തിന് പിന്നിൽ കോഴിക്കോടൻസ് വോളന്റിയർമാരുടെ സേവനങ്ങളും കോർഡിനേഷനും നിർണായകമായിരുന്നു. മുകളിൽ പ്രഖ്യാപിച്ച വിജയികൾക്ക് ഉള്ള സമ്മാനങ്ങളും കൂടാതെ നന്നായി പെർഫോമൻസ് ചെയ്ത ചില കുട്ടികൾക്ക് പ്രോത്സാഹന സമ്മാനവും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും ഉടൻ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
പ്രവാസി മലയാളി കുട്ടികളുടെ കഴിവുകൾ തെളിയിച്ച ഒരിക്കലും മറക്കാനാകാത്ത കലാ–സാംസ്കാരിക വേദിയായി ഇത്തവണത്തെ കോഴിക്കോടൻസ് സ്‌കൂൾ ഫെസ്റ്റ് മാറി.

