പതിനാലുകാരനെ വെടിവച്ചു കൊന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി : പതിനാലുകാരനെ വെടിവച്ചു കൊന്ന സിഐഎസ്എഫുകാരന്‍ അറസ്റ്റില്‍. കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദരോണ്‍ പ്രദേശത്ത് വച്ച് സാഹില്‍ അന്‍സാരിയെ വെടിവച്ചു കൊന്ന മദന്‍ ഗോപാല്‍ തിവാരിയാണ് അറസ്റ്റിലായത്. പിതാവ് തളര്‍ന്നു കിടക്കുന്നതിനാല്‍ പ്രദേശത്തെ ഒരു ഗ്രോസറി കടയില്‍ സാഹില്‍ ജോലിക്ക് പോയിരുന്നു. ശനിയാഴ്ച ജോലി കഴിഞ്ഞുവരുമ്പോള്‍ ഒരു വിവാഹഘോഷ യാത്ര കടന്നുപോവുന്നത് കണ്ടു. കൂട്ടുകാരെ കണ്ടതോടെ സാഹിലും വിവാഹഘോഷയാത്രയുടെ ഭാഗമായി. ഘോഷയാത്ര ഓഡിറ്റോറിയത്തിന് സമീപം എത്തിയപ്പോള്‍ ചിലര്‍ കറന്‍സികള്‍ വായുവിലേക്ക് എറിയാന്‍ തുടങ്ങി. ഇത് കണ്ട കുട്ടികള്‍ കറന്‍സികള്‍ ശേഖരിക്കാന്‍ തുടങ്ങി. അപ്പോള്‍ ഒരാള്‍ വന്നു കുട്ടികളെ തടഞ്ഞു. മദന്‍ ഗോപാല്‍ തിവാരി സാഹിലിനെ കോളറില്‍ പിടിച്ചു പൊക്കി. ബാക്കി കുട്ടികള്‍ ഓടിപ്പോയി. മദന്‍ ഗോപാല്‍ തിവാരി സാഹിലിനെ ഏതാനും തവണ അടിച്ചു. ഇത് സാഹില്‍ ചോദ്യം ചെയ്തതോടെ തോക്ക് എടുത്തു വെടിവയ്ക്കുകയായിരുന്നു. തലയ്ക്കാണ് വെടിവച്ചത്.

പ്രതിയെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത പ്രശ്‌നമാണ് മദന്‍ ഗോപാല്‍ തിവാരിക്കുള്ളതെന്ന് പോലിസ് പറയുന്നു. വാപ്പ വയ്യാതെ കിടക്കുന്നതിനാലാണ് സാഹിലിനെ ജോലിക്ക് വിടേണ്ടി വന്നതെന്ന് മാതാവ് നിഷ പറഞ്ഞു. ദിവസം പതിനൊന്ന് മണിക്കൂറാണ് സാഹില്‍ ജോലി ചെയ്തിരുന്നതെന്നും 6000 രൂപയാണ് മാസം ലഭിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു.

 

Mediawings:

spot_img

Related Articles

Latest news