തിരുവനന്തപുരം: ദ്വാരകപാലക പാളികള്‍ കടത്തിയ കേസില്‍ എ പത്മകുമാറിനെ പ്രതിചേര്‍ത്തു. പ്രത്യേക അന്വേഷണസംഘം ജയിലില്‍ ചെന്ന് അറസ്റ്റ് രേഖപ്പെടുത്തി.ദ്വാരകപാലക പാളികള്‍ കടത്തിയ സംഭവത്തില്‍ പത്മകുമാറിന് പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കട്ടിളപ്പാളി കേസിലായിരുന്നു ഇതുവരെ പ്രതി ചേര്‍ത്തിരുന്നത്. എന്നാല്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പത്മകുമാറിന്റെ പങ്കും കണ്ടെത്തിയത്.
2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. ഈ കേസില്‍ നേരത്തേ ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് എതിരേ മാത്രമായിരുന്നു കേസ്. ഇതോടെ ശബരിമല സ്വര്‍ണ കൊള്ളയിലെ രണ്ടു കേസിലും പത്മകുമാര്‍ പ്രതിയായി. അതേസമയം പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു.
ചോദ്യം ചെയ്യേണ്ടതിനായി പത്മകുമാറിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി. ഡിസംബര്‍ 18 വരെയ 14 ദിവസത്തേക്കാണ് റിമാന്‍ഡ്. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടുന്നത്തിനായി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് ചെയ്തത്.
ഡിസംബര്‍ 8 ന് എ പത്മകുമാറിന്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കും. അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നാലാം പ്രതി ജയശ്രീയും ആറാംപ്രതി എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യക അന്വേഷണസംഘം നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഒരു മാസം കൂടി സമയം നീട്ടി നല്കി.

