റിയാദ്: കലാ സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് – അറബ്‌കോ കാർഗോയുടെ സഹകരണത്തോടെ പുറത്തിറക്കുന്ന പുതുവർഷ കലണ്ടർ 2026 പ്രകാശനം ചെയ്തു.
സുലൈ അറബ്കോ കാർഗോയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ അറബ്കോ എം ഡി രാമചന്ദ്രൻ റിയാദ് ടാക്കീസ് പ്രസിഡൻ്റ് റിജോഷ് കടലുണ്ടിക്ക് കൈമാറി കലണ്ടർ പ്രകാശനം നിർവഹിച്ചു .
റിയാദ് ടാക്കീസ് വൈസ് . പ്രസിഡൻ്റ് ഹരി കായംകുളം , സെക്രട്ടറി അനസ് വള്ളികുന്നം , ട്രഷറർ സോണി ജോസഫ് , കോർഡിനേറ്റർ ഷൈജു പച്ച , മൂസ ( അറബ്കോ ) എക്സിക്യൂട്ടീവ് അംഗങ്ങളായ സജീർ സമദ് , സാജിദ് നൂറനാട് , സിജു ബഷീർ , എൽദോ വയനാട് , ഉമറലി അക്ബർ , പ്രദീപ് കിച്ചു , അൻവർ സാദത്ത് , സിറാജുദീൻ എന്നിവർ സംബന്ധിച്ചു.

