ഒഐസിസി തൃതല പഞ്ചായത്തു തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

റിയാദ്.ആസന്നമായ തൃതല പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

ഈ തിരഞ്ഞെടുപ്പിൽ മുൻ ഒഐസിസി പ്രവർത്തകർക്ക് അർഹമായ പ്രാധാന്യം കേരളത്തിൽ എല്ലായിടത്തും ലഭിച്ചിട്ടുണ്ട് എന്നുള്ളത് കേരള പ്രദേശ് കൊണ്ഗ്രെസ്സ് കമ്മിറ്റി ഒഐസിസി എന്ന പ്രസ്ഥാനത്തിന് നൽകിയ അംഗീകാരം ആണെന്നു കൺവെൻഷനെ ടെലിഫോണിലൂടെ അഭിസംബോധന ചെയ്തു സംസാരിച്ച കല്പറ്റ
എം എൽ എ. അഡ്വ. ടി. സിദ്ധിക് പറഞ്ഞു.

എൽ ഡി എഫ് സർക്കാരിന്റെ ശബരിമല കൊള്ളക്കെതിരെയും
അഴിമതിക്കും സ്വജനപക്ഷപാതങ്ങൾക്കുമെതിരെയും,
ഭരണകൂട-പോലീസ് അതിക്രമങ്ങൾക്കെതിരെയും,പീഡന കേസുകളിലെ പ്രതികൾക്ക് ലഭിക്കുന്ന ഭരണകൂട ഒത്താശകൾ ക്കെതിരെയും,
പിൻവാതിൽ നിയമനങ്ങൾ ക്കെതിരെയും,
വർഗീയതയുമായി സമരസപ്പെടുന്ന സർക്കാറിനു എതിരെയും
ഉള്ള ജനവിധി ആയിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലം എന്നു ടെലിഫോണിലൂടെ കൺവെൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ച യൂത്ത് കൊണ്ഗ്രെസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഒ. ജെ. ജനീഷ് പറഞ്ഞു.

കേരളത്തിലെ മുഴുവൻ യുഡിഫ് സ്ഥാനാർഥികളെയും വിജയിപ്പിക്കുന്നതിനോടൊപ്പം യുഡിഫ് സ്ഥാനർത്തികളായി മത്സരിക്കുന്ന നമ്മുടെ ഒഐസിസി സഹപ്രവർത്തകർക്കു വേണ്ടുന്ന എല്ലാവിധ സഹായ സഹകരണങ്ങളും നൽകി അവരെയും വിജയിപ്പിക്കേണ്ടുന്നത് നമ്മുടെ ഉത്തരവാദിത്തം കൂടി ആണു എന്നു കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രിയദർശിനി പബ്ലിക്കേഷൻ സൗദി കോർഡിനേറ്ററും, ഗ്ലോബൽ അംഗവുമായ നൗഫൽ പാലക്കാടൻ പറഞ്ഞു.

യോഗത്തിന് ഒഐസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ്‌ പറശനികടവ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര കൺവെൻഷൻ ഉത്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ ആമുഖം പറഞ്ഞ യോഗത്തിന്
വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട് സ്വാഗതവും ഷഹീർ പാലക്കാട് നന്ദിയും പറഞ്ഞു.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ, മുൻ പ്രസിഡന്റ് അബ്‌ദുള്ള വല്ലാഞ്ചിറ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ കരീം കൊടുവള്ളി,അമീർ പട്ടണം, ജോൺസൺ, ഹകീം പട്ടാമ്പി, ജില്ല കമ്മിറ്റി ഭാരവാഹികളായ ഷബീർ വരിക്കപ്പള്ളി, ഷാജി മഠത്തിൽ, ബഷീർ കോട്ടയം, റിജോ ഡോമിനിക്, നാസർ വലപ്പാട്, ഒമർ ശരീഫ്,മുത്തു വയനാട്,മൊയ്‌ദീൻ പാലക്കാട്,സന്തോഷ്‌ ബാബു,ഷറഫ് ചിറ്റൻ,രാജൂ തൃശൂർ,ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ,വി. ജെ. നസറുദ്ധീൻ എന്നിവർ കൺവെന്ഷന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

spot_img

Related Articles

Latest news