‘പോറ്റിയെ കേറ്റിയെ’ ഗാനം നീക്കില്ല; പുതിയ കേസ് വേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് എഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനിടെ വൈറലായ ‘പോറ്റിയെ കേറ്റിയെ സ്വർണം ചെമ്ബായി മാറ്റിയെ’ എന്ന പാരഡി ഗാനം സമൂഹമാധ‍്യമങ്ങളില്‍ നിന്നും സംസ്ഥാന സർക്കാർ നീക്കില്ല.പുതിയ കേസ് വേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് എഡിജിപി നിർദേശം നല്‍കി. ഗാനം നീക്കാൻ മെറ്റയ്ക്കും ഗൂഗിളിനും കത്തയക്കില്ലെന്നും അറിയിപ്പുണ്ട്.

നേരത്തെ പാട്ടുക്കള്‍ സമൂഹമാധ‍്യമങ്ങളില്‍ നിന്നും നീക്കണമെന്ന് പൊലീസ് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെറ്റയ്ക്ക് കത്തയച്ചിരുന്നു.

ഗാനങ്ങള്‍ നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വിധികളോ ഉത്തരവുകളോ പാട്ട് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നുമായിരുന്നു വി.ഡി. സതീശൻ അയച്ച കത്തില്‍ പറഞ്ഞിരുന്നത്.

spot_img

Related Articles

Latest news