റിയാദ് ടാക്കീസ് ക്യാരംസ് ടൂർണമെന്റ് ഫഹദ് _ഫൈസൽ ടീം ജേതാക്കൾ

സാമൂഹിക സാംസ്കാരിക സൗഹൃദ സംഘടനയായ റിയാദ് ടാക്കീസ് അൽമദീന ഹൈപ്പർമാർക്കറ്റിന്റെ
സഹകരണത്തോടെ സംഘടിപ്പിച്ച വാശിയേറിയ ക്യാരംസ് ടൂർണമെന്റിൽ ( ഡബിൾസ് ) ഫഹദ് പന്നിയങ്കരയും – ഫൈസൽ വണ്ടൂരും ജേതാക്കളായി , രണ്ടാം സ്ഥാനം അജിത് കോഴിക്കോട് – ശരീഫ് വയനാട് ടീം കരസ്ഥമാക്കിയപ്പോൾ , മൂന്നാം സ്ഥാനം അമാനുള്ള കോടശ്ശേരി – മുത്തു പാണ്ടിക്കാട് ടീം നേടി .
മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും കാണികളുടെ സപ്പോർട്ടുകൊണ്ടും ശ്രദ്ദേയമായ ടൂർണമെന്റ് അൽ മദീന റീജിയണൽ ഡയരക്ടർ ശ്രീ .സലിം വലിയപറമ്പത്ത് ഉത്ഘാടനം ചെയ്തു .

സ്പോർട്സ് കൺവീനർ അൻവർ യൂനുസിന്റെ ആമുഖത്തോടെ തുടങ്ങിയ ടൂർണമെന്റിൽ , മത്സരങ്ങളുടെ നിയമാവലി ഉപദേശസമിതി അംഗം ഡൊമിനിക് സാവിയോ വിശദീകരിച്ചു
തുടർന്ന് നടന്ന മത്സരങ്ങൾ നൗഷാദ് പള്ളത്ത് , സജീർ സമദ് , സിജു ബഷീർ , നിസാർ പല്ലികശ്ശേരിൽ , ഷമീർ കല്ലിങ്ങൽ , രതീഷ് നാരായണൻ , രാഹുൽ പൂക്കോടൻ , ബാബു കണ്ണോത് , നസീർ അബ്ദുൽ കരീം , ബാലഗോപാലൻ , സോണി ജോസഫ് , ഹരി കായംകുളം , ഉമറലി അക്ബർ എന്നിവർ നിയന്ത്രിച്ചു.

32 ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ നിന്നും മികച്ച ടീമായി ഫഹദ് – ഫൈസൽ ടീമിനെ തിരഞ്ഞെടുത്തു ,
മികച്ച കളിക്കാരനുള്ള ട്രോഫി ആഷിഫ് തങ്ങൾ കരസ്ഥമാക്കി .

പ്രസിഡണ്ട് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ച സമ്മാനദാന ചടങ്ങിൽ സിക്രട്ടറി അനസ് വള്ളികുന്നം സ്വാഗതം പറഞ്ഞു ,
ജേതാക്കൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും അൽമദീന ഹൈപ്പർ മാർക്കറ്റ് മാനേജർ ഫാറൂഖ് കൊവ്വൽ സമ്മാനിച്ചു ,
രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി എം എഫ് സി ബ്രോസ്റ്റഡ് മാനേജർ ജസ്‌നയും , ക്യാഷ് പ്രൈസ് ഫേവറിറ്റ് ജുനൈദും നൽകി ,
മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി ഷബീബ് സലോമിയും , ക്യാഷ് പ്രൈസ് രാജൻ മുസ്കനും സമ്മാനിച്ചു
മികച്ച ടീമിനുള്ള ട്രോഫി
ഗിഫ്റ്റുകൾ ഫോൺ ഹൗസ് മാനേജർ റമീസ് സമ്മാനിച്ചു ,
മികച്ച കളിക്കാരനുള്ള ട്രോഫി ബഷീർ കരോളവും
ഗിഫ്റ്റ് ഓക്സോമ് ഷമ്മാസും നൽകി .

ചടങ്ങിൽ ഉപദേശകസമിതി അംഗം നൗഷാദ് ആലുവ ബാസിൽ ( അൽമദീന ) വൈസ് : പ്രസിഡന്റ് : സനു മാവേലിക്കര , കോഡിനേറ്റർ ഷൈജു പച്ച , മീഡിയ കൺവീനർ എടവണ്ണ സുനിൽ ബാബു എന്നിവർ സംസാരിച്ചു
ജോയിന്റ് : ട്രഷറർ പ്രദീപ് കിച്ചു നന്ദി പറഞ്ഞു .
ജോണി തോമസ് , പ്രസീദ് തൈക്കൂട്ടത്തിൽ , ഷഫീഖ് വലിയ , ഫൈസൽ തലശ്ശേരി , പ്രമോദ് , ഷാഫി ഹുസ്സൈൻ , അൻസാർ കൊടുവള്ളി , അബ്ദുറഹ്മാൻ, വരുൺ കണ്ണൂർ , റമീസ് കരിപ്പകണ്ടി , ഷിനോജ് , സാജിദ് നൂറനാട് , ഷാഫി നിലമ്പൂർ , വർഗീസ് തങ്കച്ചൻ , ഷംനാദ് കുളത്തുപ്പുഴ , ഹരീഷ് , ജംഷി കാലിക്കറ്റ് , ജാക്സൺ ,ഫൈസൽ തമ്പലക്കോടൻ , സിജോ മാവേലിക്കര , കബീർ പട്ടാമ്പി , അഷ്‌റഫ് അപ്പകാട്ടിൽ , അൻവർ സാദത് , പീറ്റർ ജോർജ് , ശിഹാബ് , ഹബീബ് റഹ്മാൻ , സനോജ് , നാസർ , സലിം , സജീവ്, റഫീഖ് , മുത്തലിബ് എന്നിവർ നേതൃത്വം നൽകി .

spot_img

Related Articles

Latest news