ആട് 3 സിനിമയുടെ ഷൂട്ടിങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ വിനായകന് 3 മാസത്തെ വിശ്രമം ആവശ്യം
ദിവസങ്ങള്‍ക്കുമുൻപ് തിരുച്ചെന്തൂരില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ താരത്തിന്റെ പേശികള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച വിനായകൻ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടർന്ന് നടത്തിയ എംആർഐ സ്കാനിങ്ങിലാണ് പേശികള്‍ക്കും നാഡികള്‍ക്കും (ഞരമ്പുകൾ ) ഗുരുതരമായ പരിക്കേറ്റതായി കണ്ടെത്തിയത്.
മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ചിത്രമാണ് ആട് 3.
Mediawings :

