റിയാദ്: സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി പ്രദേശവാസികളുടെ കൂട്ടായ്മയായ നന്മ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. 2025 ഡിസംബർ 19 വെള്ളിയാഴ്ച സുലൈ ഷാലിഹാത്ത് ഇസ്തിറാഹയിൽ പ്രസിഡന്റ് ജാനിസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ വിപുലമായ ജനറൽ ബോഡിയാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.
നൗഫൽ കോടിയിൽ പുതിയ പ്രസിഡന്റായും അഖിനാസ് എം കരുനാഗപ്പള്ളി ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. റിയാസ് വഹാബാണ് പുതിയ ട്രഷറർ. അബ്ദുൽ ഷുക്കൂർ മണപ്പള്ളി ഹ്യുമാനിറ്റി കൺവീനറാകും. പുതിയ എക്സിക്യൂട്ടീവ് അംഗങ്ങൾ ജനുവരി ആദ്യ ആഴ്ച ചുമതലയേൽക്കും.
കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ബഷീർ ഫത്തഹുദ്ദീൻ അവതരിപ്പിച്ചു. ഇക്കാലയളവിലെ വരവ് ചിലവ് ഉൾപ്പെടുന്ന കണക്കുകൾ ട്രഷറർ അനസ് ലത്തീഫ് ജനറൽ ബോഡി മുമ്പാകെ വെച്ചു.
ലഹരി വിരുദ്ധ ക്യാമ്പയിനും മെഡിക്കൽ ക്യാമ്പും ജീവകാരുണ്യ സഹായ ധന വിതരണവും ഭക്ഷ്യ ധാന്യക്കിറ്റുമുൾപ്പടെ രണ്ട് വർഷത്തിനിടയിൽ നന്മ നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ പൊതുയോഗം സംതൃപ്തി രേഖപ്പെടുത്തി.
അടുത്ത വർഷത്തേക്കുള്ള ജീവകാരുണ്യ ഫണ്ട് ശേഖരണത്തിന്റെ ഉദ്‌ഘാടനം ക്രസൻ്റ് സ്കൂൾ ചെയർമാൻ അൻസാരി വടക്കുംതല നിർവഹിച്ചു.
ഡിസൈൻ സൊല്യുഷസിന്റെ സഹകരണത്തോടെ തയ്യാറാക്കിയ 2026-ലെ നന്മ കലണ്ടർ പ്രകാശനം സത്താർ ഓച്ചിറ നിർവഹിച്ചു.
വൈസ് പ്രസിഡന്റുമാരായി ഷാജഹാൻ മൈനാഗപ്പള്ളി, ഷമീർ തേവലക്കര, ഷൈൻഷാ എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി നൗഫൽ നൂറുദ്ദീൻ, ഷാനവാസ്, ഹരിക്കുട്ടൻ എന്നിവരും നിയമിതരായി.
ജോയിന്റ് ട്രഷററായി അനസ് സലീമിനെ തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: ഹ്യൂമാനിറ്റി ജോയിന്റ് കൺവീനർമാർ: റമീസ് കബീർ, അജ്മൽ റോഷൻ, മുനീർ പുളിമൂട്ടിൽ. മീഡിയ ആൻഡ് പബ്ളിക് റിലേഷൻസ്: ജാനിസ്. സ്പോർട്ട്സ് കൺവീനർ: സജീവ്. ആർട്ട് കൺവീനർ: മുനീർ ജലാലുദ്ദീൻ.
രക്ഷാധികാര സമിതി: സത്താർ മുല്ലശ്ശേരി, റിയാസ് സുബൈർ, അഷ്‌റഫ് മുണ്ടയിൽ, ഷിഹാബ് കുഴി, സക്കീർ ഹുസ്സൈൻ. ഉപദേശക സമിതി: ബഷീർ ഫത്തഹുദ്ദീൻ, അനസ് ലത്തീഫ്, നവാസ് ലത്തീഫ്, യാസർ പണിക്കത്ത്, സുൽഫിക്കർ.
സൗദി നാഷണൽ കോഡിനേറ്റർ: സിനു അഹമ്മദ്. കേരള കോഡിനേറ്റർ: മൻസൂർ കല്ലൂർ.
നിർവ്വാഹക സമിതി: ഷമീർ കൂനയ്യത്ത്, ഷമീൻ, മാഹീൻ, സഹദ്, ഷെഫീഖ്, ബിലാൽ, ഫഹദ്, ഷുക്കൂർ, നൗഫൽ, ഇഖ്‌ബാൽ.
തിരഞ്ഞെടുപ്പിനു ശേഷം നടന്ന വിന്റർനൈറ്റ് ഫാമിലി മീറ്റിനു ഷീബ ബഷീർ, സുമി സത്താർ, അഫ്സീന നൗഫൽ, ഹന്നത്ത് സത്താർ, നഹൽ റയ്യാൻ തുടങ്ങിയ നന്മ കുടുംബാംഗങ്ങൾ നേതൃത്വം നൽകി.

